- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി; വീട്ടമ്മയുടെയും മകന്റെയും കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്; പരാതി ബന്ധുവിന് പണവും സ്വർണവും നൽകാതിരിക്കാനായി കെട്ടിച്ചമച്ചത്; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം
തിരുവനന്തപുരം: വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. പരാതി കെട്ടിചമച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്നായിരുന്നു പരാതി. മകൻ ശ്രീനിവാസനാണ് പരാതി നൽകിയത്. സുമതി ബന്ധുവിന് പണവും സ്വർണവും നൽകാനുണ്ടായിരുന്നു. എന്നാൽ അത് കൈമാറാതിരിക്കാനുള്ള അമ്മയുടെയും മകന്റെയും നാടകമായിരുന്നു പരാതിയെന്നാണ് വർക്കല പൊലീസ് പറയുന്നത്. തുടക്കംമുതൽ പരാതിയിൽ വർക്കല പൊലിസിന് ദുരൂഹതയുണ്ടായിരുന്നു.
വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിന് പരാതി നൽകിയത്. തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം, പൊലീസ് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പരാതിയിൽ പറയുന്ന പോലെ മുഖം മറച്ചെത്തിയ ആരെയും കണ്ടെത്താനായില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ലെന്നും, മൊഴികളിൽ അടിമുടി അവ്യക്തയുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, ശ്രീനിവാസൻെറ ഭാര്യയുടെ മൊഴിയാണ് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. ഭാര്യയുടെ ബന്ധുവിൻെറ വിവാഹത്തിന് നൽകേണ്ടിയിരുന്നതാണ് സ്വർണവും പണവും. ഇത് നൽകുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ടി ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലീസിൻെറ അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ശ്രീനിവാസൻ സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വർക്കലയിൽ ഒരു ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നൽകിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തു.