തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടില്‍ കയറി സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അക്രമമെന്ന് പരാതി. കിളിമാനൂരിലെ പ്രമുഖ സിപിഎം നേതാവായ സത്യവ്രതന്റെ വീട്ടിലാണ് വനിതാ നേതാവും കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വനിതാ നേതാവ് അതിക്രമം കാട്ടിയത്.സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്രീജ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്.

വീട്ടില്‍ കടന്നു കയറി സത്യവ്രതന്റെ ഭാര്യ രാധ (79)യെ കയ്യേറ്റം ചെയ്യുകയും, മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായാണ് ആണ് പരാതി.ശ്രീജയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ മകന്‍ ഇടപെട്ടുവെന്ന കാരണം പറഞ്ഞാണ് രാധയെ ആക്രമിച്ചത്. രാധ നല്‍കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടില്‍ കയറി സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അക്രമമെന്ന് പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗവും കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്തരിച്ച സത്യവ്രതന്റെ കുന്നുമ്മേലിലെ വീട്ടിലാണ് സിപിഎം വനിതാ നേതാവ് അതിക്രമം കാട്ടിയത്. സിപിഎം കിളിമാനൂര്‍ ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്രീജ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്.

വീട്ടില്‍ കടന്നു കയറി സത്യവ്രതന്റെ ഭാര്യ കുന്നുമ്മേല്‍ തെങ്ങുംപണ വീട്ടില്‍ രാധ (79)യെ കയ്യേറ്റം ചെയ്യുകയും, മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായാണ് ആണ് പരാതി. ശ്രീജയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ മകന്‍ ഇടപെട്ടുവെന്ന കാരണം പറഞ്ഞാണ് രാധയെ ആക്രമിച്ചത്. രാധ നല്‍കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് കേസ് അയിലം ഉദ്യാനത്തില്‍ ഡി. ശ്രീജ (46)യെ പ്രതിയാക്കി കിളിമാനൂര്‍ പൊലീസ് കേസെടുത്തു.

സിപിഎം എള്ളുവിള ബ്രാഞ്ച് കമ്മിറ്റി അംഗമായ മകന്‍ അനുരാജിനെ ( അമ്പാടി) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രാധാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാവിലെ 6.30ന് കാറില്‍ എത്തിയ ശ്രീജ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ ശേഷം എവിടെ നിന്റെ മകന്‍ എന്ന് ചോദിച്ച് തന്നെ പിടിച്ച് തള്ളിയതായും താന്‍ പിറകോട്ട് വീണതായും പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

മകന്‍ വീട്ടില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ കയറി അലമാരയും മറ്റും തുറന്ന് പേപ്പറുകളും മറ്റ് സാധനങ്ങളും എടുത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ കൊണ്ടു ഇടുകയും ചെയ്തു. വീടിനു പുറത്തു കിടന്നിരുന്ന ചെരുപ്പും ഷൂസും വാരിയെടുത്ത് കിണറ്റില്‍ ഇട്ടു. വനിത നേതാവ് വന്ന കാറിന്റെ കണ്ണാടി അവര്‍ തന്നെ അടിച്ചു പൊട്ടിക്കുകയും ചെയ്തു.

വനിതാ നേതാവിന്റെ വക്കീല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന യുവതി രാജിവച്ച് പോയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് രാധ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം നടത്തുമ്പോള്‍ രാധ വീ്ട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇവരുടെ മകന്‍ രാവിലെ നടക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മാതാവ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.ഒടുവില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാത്രിയോടെ കേസെടുത്തത്. പൊലീസ് കേസെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധം ശക്തമാണ്.