ദുബായ് പൊലീസിനേക്കാള്‍ വേഗത്തില്‍ വരുമോ എന്നാണ് നോക്കിയത്; നിങ്ങള്‍ മിടുക്കരാണ്; അഭിനന്ദിച്ച് കുമ്പള എടിഎം കവര്‍ച്ചാ കേസ് പ്രതി
കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ജംഗ്ഷനിലുള്ള എ ടി എമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റില്‍. മൊഗ്രാല്‍ കൊപ്പളത്തെ മൂസ ഫഹദി (22)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. വിചിത്രമായ മൊഴികളാണ് പ്രതി പോലീസിന് നല്‍കിയത്. കയ്യില്‍ അഞ്ചു പൈസ ഉണ്ടായിരുന്നില്ല. ഇതോടെ, ആദ്യം കണ്ട എടിഎം തന്നെ ലക്ഷ്യമാക്കി ചുറ്റികയും കൊണ്ടുവന്നു. എന്നാല്‍ എത്ര അടിച്ചു പൊളിക്കാന്‍ നോക്കിയിട്ടും എടിഎമ്മിന് ചതവ് പറ്റിയതല്ലാതെ തുറക്കാന്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ജംഗ്ഷനിലുള്ള എ ടി എമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റില്‍. മൊഗ്രാല്‍ കൊപ്പളത്തെ മൂസ ഫഹദി (22)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.
വിചിത്രമായ മൊഴികളാണ് പ്രതി പോലീസിന് നല്‍കിയത്. കയ്യില്‍ അഞ്ചു പൈസ ഉണ്ടായിരുന്നില്ല. ഇതോടെ, ആദ്യം കണ്ട എടിഎം തന്നെ ലക്ഷ്യമാക്കി ചുറ്റികയും കൊണ്ടുവന്നു. എന്നാല്‍ എത്ര അടിച്ചു പൊളിക്കാന്‍ നോക്കിയിട്ടും എടിഎമ്മിന് ചതവ് പറ്റിയതല്ലാതെ തുറക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ പരിശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
എന്നാല്‍ തന്നെ തേടി പോലീസ് എത്തുമെന്ന് ഷാഹിദ് ഉറച്ചു വിശ്വസിച്ചിരുന്നു. അറിയേണ്ടിയിരുന്നത് ദുബായ് പോലീസിനെക്കാള്‍ വേഗത്തില്‍ കേരള പോലീസ് തന്നെ കണ്ടെത്തുമോ എന്ന് മാത്രമായിരുന്നു. 48 മണിക്കൂറിന് ആകുന്നതിനും മുമ്പ് തന്റെ വീടിന്റെ മുമ്പില്‍ പോലീസ് എത്തിയതോടെ, ചിരിച്ചുകൊണ്ടാണ് പ്രതി പോലീസിനെ വരവേറ്റത്.
പോകാം സാറേ നിങ്ങള്‍ മിടുക്കന്മാര് ആണെന്നാണ് പിടികൂടാന്‍ എത്തിയ പോലീസുകാരനോട് ആദ്യം പറഞ്ഞത്. പൊലീസുകാര്‍ ആദ്യം അമ്പരന്നു. ഒരു പ്രതികരണത്തിനു പോലും നില്‍ക്കാതെ പോകാമെന്ന് പറഞ്ഞതാണ് പോലീസിന് അമ്പരപ്പ് ഉണ്ടാക്കാന്‍ കാരണം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലുകളിലാണ് പോലീസിന്റെ കാര്യശേഷിയെക്കുറിച്ചു എടിഎം അത്രപെട്ടെന്ന് തുറക്കാന്‍ സാധിക്കില്ല എന്നുള്ളതും തിരിച്ചറിഞ്ഞതായി പോലീസിനോട് പറഞ്ഞത്.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചാശ്രമത്തിനു ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച മങ്ങിയ ചിത്രം മാത്രമാണ് പോലീസിന് ആകെ ലഭിച്ചിരുന്ന തെളിവ്. എന്നാല്‍ പ്രദേശത്തെ നിരവധി സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞു.
പ്രതിക്കെതിരെ മറ്റു കേസുകള്‍ ഒന്നും ഇല്ലെന്നും ആദ്യമായാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി. കവര്‍ച്ച ശ്രമം നടന്ന എടിഎമ്മില്‍ ഒമ്പതര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. നാലുവര്‍ഷം ഗള്‍ഫിലായിരുന്നു അറസ്റ്റിലായ മൂസ ഫഹദ്. കുമ്പള ഐപി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തില്‍ ഗോകുല്‍, വിനോദ് ചന്ദ്രന്, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു