- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷെയര്‍ ട്രേഡിങ്ങിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിയത് 1.08കോടി രൂപ; പ്രതികള്‍ക്ക് 50,000 സിം കാര്‍ഡുകളും, 180 ല്‍ പരം മൊബൈല്‍ ഫോണുകളും; വേങ്ങര സ്വദേശിയുടെ പണം തട്ടിയെടുത്ത പ്രതിയെ ബിഹാറില്‍ നിന്നും സാഹസികമായി പിടികൂടി
വേങ്ങര സ്വദേശിയുടെ പണം തട്ടിയെടുത്ത പ്രതിയെ ബിഹാറില്‍ നിന്നും സാഹസികമായി പിടികൂടി
മലപ്പുറം: ഷെയര്‍ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിയത് 1.08കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ബീഹാറില്‍നിന്നും പിടികൂടി. വേങ്ങര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത കേസിലാണു പ്രതിയെ മലപ്പുറം സൈബര്‍ പോലീസ് പിടികൂടിയത്. ഷെയര്‍ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ആണ് പ്രതികള്‍ ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്തത്.
വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഐ. സി ചിത്തരഞ്ജന് കൈമാറുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഉടനെ പ്രതിയെ അന്വേഷിച്ച് കര്‍ണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടില്‍ വെച്ച് ഡല്‍ഹി സ്വദേശിയായ റോഷന് എന്നയാളെ കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും 50,000 സിം കാര്‍ഡുകളും, 180 ല്‍ പരം മൊബൈല്‍ ഫോണുകളും അന്ന് പിടികൂടിയതോടെയാണ് കേസ് വഴിതിരിവാകുന്നത്.
റോഷനില്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയെ ഹരിയാനയില്‍ നിന്നും പിടികൂടി തുടരന്വേഷണം നടത്തിയപ്പോള്‍ ആണ് ബിഹാര്‍ സ്വദേശിയായ അനീഷ് കുമാര്‍ @ സോനു എന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര് കജട ന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഡി. സി. ആര്. ബി ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റ മേല്‍നോട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പ്രതിയെ പിന്തുടര്ന്ന് ബിഹാറിലെത്തിയത്.
മലപ്പുറം സൈബര്‍ സ്ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ മധുസൂദനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജല്‍ പടിപ്പുര, കെ. എം ഷാഫി പന്ത്രാല എന്നിവര്‍ ദിവസങ്ങളോളം ബിഹാറില്‍ ക്യാമ്പ് ചെയ്ത് പ്രതിയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് പിന്തുടര്ന്നു. പ്രതിയുമായി ബന്ധമുള്ള ഗ്രാമപ്രദേശത്തു വെച്ച് സ്ക്വാഡ് അംഗങ്ങളുടെ രഹസ്യ നീക്കം മനസ്സിലാക്കിയ പ്രദേശവാസികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി ബീഹാറിലെ രൂപസ്പൂര്‍ എന്ന സ്ഥലത്തു വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ