- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി; പിന്നാലെ വ്യക്തിവൈരാഗ്യം തീർക്കാൻ യുവാവിന്റെ പേരിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

ബംഗളൂരു: സ്ത്രീകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കർണാടകയിലെ ബാഗലൂരു സ്വദേശി കൃഷ്ണ അറസ്റ്റിൽ. വ്യക്തിവൈരാഗ്യം മൂലം മറ്റൊരു യുവാവിനെ കുടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സൈബർ പൊലീസിന്റെ വലയിലായത്. മോർഫ് ചെയ്ത ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട യുവതി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണ പിടിയിലായത്.
വെങ്കിടേഷ് എന്നയാളോടുള്ള വ്യക്തിവൈരാഗ്യമാണ് കൃഷ്ണയെ ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പരാതിക്കാരിയായ യുവതി വെങ്കിടേഷുമായി സംസാരിച്ചതിലുള്ള ദേഷ്യം കാരണം, യുവതിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമ്മിക്കുകയും, വെങ്കിടേഷിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച് അതിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു. വെങ്കിടേഷാണ് ഈ പ്രവൃത്തി ചെയ്തതെന്ന് വരുത്തിത്തീർക്കാനായിരുന്നു കൃഷ്ണയുടെ ശ്രമം.
കൃഷ്ണയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്തി. ജോലിക്ക് പോകുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈക്കലാക്കുകയും ചിത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത്തരത്തിൽ ശേഖരിക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പേജുകളിലും ഇയാൾ അപ്‌ലോഡ് ചെയ്തിരുന്നു.
നിലവിൽ സൈബർ പൊലീസിന്റെ കസ്റ്റഡിയിലുള്ള കൃഷ്ണയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മറ്റു യുവതികളെയും ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


