കുറിയറില്‍ 'സ്ക്രാച്ച് ആന്‍ഡ് വിന്' അയച്ചു നല്കി; കാര്‍ഡ് ഉരച്ചപ്പോള്‍ കിട്ടിയത് 'എട്ടുലക്ഷം രൂപയുടെ സമ്മാനം'; യുവതിക്ക് നഷ്ടമായത് 22.90 ലക്ഷം
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പു കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സമയത്ത് വീണ്ടുമൊരു കേസു കൂടി. കുറിയറില്‍ സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ് അയച്ചുകൊടുത്ത് പണം തട്ടിപ്പു നടത്തി. തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു 22.90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കക്കമൂല സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപയുടെ സമ്മാനം കിട്ടാനായാണ് യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത് എന്ന് പൊലീസ് പറയുന്നു. 2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്ക്രാച്ച് ആന്‍ഡ് വിന് […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പു കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സമയത്ത് വീണ്ടുമൊരു കേസു കൂടി. കുറിയറില്‍ സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ് അയച്ചുകൊടുത്ത് പണം തട്ടിപ്പു നടത്തി. തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു 22.90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കക്കമൂല സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്.
കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപയുടെ സമ്മാനം കിട്ടാനായാണ് യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത് എന്ന് പൊലീസ് പറയുന്നു. 2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്.
എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു.
അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ പണം തട്ടിപ്പു നടത്തിയ പ്രതിയെ കേരളാ പോലീസ് പിടികൂടിയിരുന്നു. ഭോപ്പാലില്‍ നിന്നുമാണ് പ്രതിയെ പിടിടൂകിയത്.
മേയ് അഞ്ചിന് ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ഭോപ്പാല്‍ സ്വദേശിയായ മാനവേന്ദ്ര സിങ്ങിനെ പിടികൂടിയത്. പത്തനംതിട്ട തെക്കേമല സ്വദേശി ബിനു കാര്ത്തികേയന് എന്നയാളില്‍നിന്ന് 46,56,700 രൂപ സംഘം തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ജൂലൈ മാസം ഏഴാം തീയതിമുതല്‍ ഡിസംബര്‍ 12-ാം തീയതി വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ടി.ഡി. അമേരിക്ക ട്രേഡ് എന്ന കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഇവര്‍ ബിനു കാര്‍ത്തികേയനെ സമീപിച്ചത്. ക്രിപ്റ്റോ കറന്‍സി ട്രേഡിങ്ങില്‍ ഏര്‍പ്പെട്ടാല്‍ വന്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
നൂറ് ഡോളര്‍ നിക്ഷേപിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ആയിരം ഡോളറായി തിരികെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. തുടര്‍ന്ന് കിടപ്പാടം അടക്കം പണയപ്പെടുത്തി തട്ടിപ്പുസംഘത്തിന് പണം നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് ആറന്മുള സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഭോപ്പാലിലെത്തി പ്രതിയെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.