- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതി

ജയ്പൂർ: രാജസ്ഥാനിലെ ജയിലിൽ വച്ച് പ്രണയത്തിലായ രണ്ട് കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. മുൻ കാമുകിയുടെ ഭർത്താവിനെയും മക്കളെയും അടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ ഹനുമാൻ പ്രസാദും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ പ്രിയ സേത്തും ആൽവാറിലെ ബറോഡാമേവിൽ ഇന്ന് വിവാഹിതരാകും. ഇരുവരുടെയും വിവാഹത്തിനായി രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചിട്ടുണ്ട്.
സാങ്കനീർ ഓപ്പൺ ജയിലിൽ വെച്ച് ആറുമാസം മുൻപാണ് പ്രിയ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരുടെയും ബന്ധത്തിന് നിയമപരമായ അംഗീകാരം നൽകിയാണ് കോടതി പരോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
2018 മേയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാമുകനായ ദിക്‌ഷാന്ത് കമ്രയും മറ്റൊരാളും ചേർന്ന് ദുഷ്യന്ത് ഷർമ്മയെ പ്രിയ കൊലപ്പെടുത്തുകയായിരുന്നു. കമ്രയുടെ കടങ്ങൾ വീട്ടാനായി ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രിയയുടെ പ്ളാൻ. ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട ശർമ്മയെ സംഭവദിവസം പ്രിയ ബജാജ് നഗറിലെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചുവരുത്തി. തുടർന്ന് ശർമ്മയെ തടവിലാക്കി പിതാവിൽ നിന്ന് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ ശർമ്മയുടെ പിതാവിന് മൂന്ന് ലക്ഷം രൂപയെ നൽകാൻ സാധിച്ചുള്ളൂ.
പണം ലഭിച്ചുവെങ്കിലും ശർമ്മയെ മോചിപ്പിച്ചാൽ പൊലീസ് തങ്ങളെ തേടിയെത്തുമെന്ന് പ്രിയയും കമ്രയും ഭയന്നു.പിന്നാലെ അറസ്റ്റ് ഭയന്ന് പ്രിയയും കാമുകനും സുഹൃത്ത് ലക്ഷ്യ വാലിയയും ചേർന്ന് ശർമ്മയെ കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്‌കേസിലാക്കി ആമർ കുന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായി ശർമ്മയുടെ മുഖം പ്രതികൾ വികൃതമാക്കി. തെളിന് നശിപ്പിക്കാനായി ഫ്ളാറ്റും വൃത്തിയാക്കി. മേയ് മൂന്നിനാണ് ശർമ്മയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പിന്നാലെ പ്രതികളെ പ്രിയയുടെ ഫ്ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.തന്നെക്കാൾ പത്ത് വയസ് മുതിർന്ന കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് ജയിൽശിക്ഷ അനുഭവിക്കുന്നത്. പ്രസാദിന്റെ കാമുകി സന്തോഷ് ആൽവാറിൽ തായ്‌ക്വോണ്ടോ താരമായിരുന്നു. 2017 ഒക്ടോബർ രണ്ടിന് രാത്രി ഭർത്താവിനെ കൊലപ്പെടുത്താൻ സന്തോഷ് പ്രസാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രസാദ് ഒരു സുഹൃത്തുമൊത്ത് അവിടെയെത്തി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയുടെ ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തി.
മോഡലായ പ്രിയ സേത്തിനെ ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. 2018 മേയിൽ നടന്ന സംഭവത്തിൽ, ദുഷ്യന്തിനെ ബജാജ് നഗറിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ പ്രിയ, കാമുകൻ ദിക്ഷാന്ത് കമ്ര, സുഹൃത്ത് ലക്ഷ്യ വാലിയ എന്നിവരുമായി ചേർന്ന് തടവിലാക്കുകയായിരുന്നു.
കമ്രയുടെ കടങ്ങൾ വീട്ടുന്നതിനായി ദുഷ്യന്തിന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ ലഭിച്ചെങ്കിലും, ശർമ്മയെ മോചിപ്പിച്ചാൽ പൊലീസ് പിന്തുടരുമെന്ന് ഭയന്ന് പ്രിയയും കൂട്ടാളികളും ചേർന്ന് ഇയാളെ അതിക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കുകയും സ്യൂട്ട്കേസിലാക്കി ആമർ കുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ ഫ്ലാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു. മേയ് 3-നാണ് ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
തന്നെക്കാൾ 10 വയസ്സ് മുതിർന്ന കാമുകിയായിരുന്ന സന്തോഷിന്റെ ഭർത്താവിനെയും മക്കളെയും ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഹനുമാൻ പ്രസാദ് ജയിൽശിക്ഷ അനുഭവിക്കുന്നത്. ആൽവാറിലെ തായ്‌ക്വോണ്ടോ താരമായിരുന്നു സന്തോഷ്. 2017 ഒക്ടോബർ 2-ന് രാത്രി, ഭർത്താവിനെ കൊലപ്പെടുത്താനായി സന്തോഷ് പ്രസാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ക്രൂരമായ കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികൾക്ക് ജയിലിൽ വെച്ചുണ്ടായ പ്രണയബന്ധം നിയമപരമായി അംഗീകരിക്കപ്പെട്ടത് രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


