- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം; സംഭവത്തിൽ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്ന് മാത്രം എത്താനാവുന്ന ഭാഗത്ത്; അന്വേഷണം ആരംഭിച്ചതായി എയർലൈൻസ് അതികൃതർ; സംഭവം ഹവായിയിലെ കഹുലുയി എയർപോർട്ടിൽ
ഹവായി: എയർപോർട്ടിൽ ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഹവായിലെ മൗയി ദ്വീപിൽ ഇറങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻ്റെ ചക്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിലെ ഒ'ഹെയർ എയർപോർട്ടിൽ നിന്ന് എത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് 202 വിമാനം ഹവായിയിലെ കഹുലുയി എയർപോർട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവ് വ്യക്തമാക്കി.
വിമാനത്തിലെ പ്രധാന ലാൻഡിംഗ് ഗിയറുകളിലൊന്നിൻ്റെ ചക്രത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. ഈ വ്യക്തി എങ്ങനെ, എപ്പോൾ വിമാനത്തിന്റെ ചക്രത്തിലേയ്ക്ക് എത്തിയെന്നും തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ലെന്നും യുണൈറ്റഡ് എയർലൈൻസ് വക്താവ് പറഞ്ഞു. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അധികൃതർ പരിശോധിക്കുന്നുണ്ട്.
അതേസമയം, വിമാനത്തിന് പുറത്ത് നിന്ന് മാത്രമേ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് പ്രവേശിക്കാൻ സാധിക്കുവെന്നാണ് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കുന്നത്. ഇത് എയർപോർട്ട് സുരക്ഷയെക്കുറിച്ചും, നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാൻ വ്യക്തിക്ക് എങ്ങനെ കഴിഞ്ഞു എന്നതിനെക്കുറിച്ചും വലിയ ചർച്ചകളാണ് ഉയർത്തുന്നത്.
വിമാനത്തിൻ്റെ ചക്രത്തിൽ ഒളിച്ച് യാത്ര ചെയ്ത് ആളുകൾ മരണപ്പെട്ട സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി യാത്ര ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ആളുകൾ പരീക്ഷിക്കുന്ന ഒരു അപകടകരമായ ശ്രമമാണിത്. ഈ രീതി പരീക്ഷിക്കുന്ന 77 ശതമാനത്തിലധികം വ്യക്തികളും അതിജീവിക്കുന്നില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്. മെച്ചപ്പെട്ട സ്ക്രീനിംഗ് പ്രക്രിയകൾക്കും വിമാനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം തടയുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന് ആവശ്യമുയരുന്നുണ്ട്.