- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പത്ത് ദിവസത്തിനകം രാജി വെച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയെ പോലെ വധിക്കും'; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചത് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന്; യു പി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
'യോഗി ആദിത്യനാഥിനെ ബാബ സിദ്ദീഖിയെ പോലെ വധിക്കും'
മുംബൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ കൊന്നുതള്ളുമെന്നാണ് സന്ദേശം. മുംബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം അയച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഭീഷണി സന്ദേശത്തില്‍ അന്വേഷണം തുടങ്ങിയെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിനാണ് ഭീഷണി കോള്‍ ലഭിച്ചത്. അജ്ഞാത നമ്പറില്‍ നിന്നും ശനിയാഴ്ച വൈകീട്ടായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
എന്‍.സി.പി(അജിത് പവാര്‍) വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖി കഴിഞ്ഞ ഒക്ടോബര്‍ 12-ന് ആയിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാ സംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരേയും വധഭീഷണി വന്നത്.
മുംബൈ പോലീസിന്റെ വാട്സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സന്ദേശമയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്താനള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
മകന്‍ സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിന് മുന്നില്‍വെച്ചാണ് ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചത്. ദസ്‌റക്ക് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഒക്ടോബര്‍ 12ാം തീയതിയായിരുന്നു വെടിവെപ്പ് നടന്നത്. കൊലപാതകം നടന്ന് 19 ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാതെ മുംബൈ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടുകയാണ്. കേസില്‍ മുഖ്യപ്രതി സുജിത് സിങ് ഉള്‍പ്പടെ 15 പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതക കാരണം ദുരൂഹമായി തുടരുകയാണ്.
''എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ കാരണം വെളിപ്പെടുത്താന്‍ കഴിയൂ. രണ്ട് പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. അവര്‍ പിടിയിലാകുന്നത് വരെ ക്രൈംബ്രാഞ്ചിന് കൊലപാതകത്തിന്റെ കാരണം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് പൊലീസ് കമീഷണര്‍ ലക്ഷ്മി ഗൗതം പറഞ്ഞിരുന്നു. ബിഷ്ണോയ് സംഘത്തിന്റെ പങ്ക് പുറത്തുവന്നെങ്കിലും ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം പുറത്തുവരാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് കണ്ടറിയണം.