- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ഷേത്രത്തില്‍ പ്രസാദം വിതരണം ചെയ്യുന്നത് വൈകി; ക്ഷേത്ര ജീവനക്കാരനെ സംഘമായി മര്‍ദിച്ച് കൊന്നു; ഒരാള്‍ പിടിയില്‍; മറ്റുള്ളവര്‍ക്കായി അന്വേഷ്ണം നടത്തി പോലീസ്
ന്യൂഡല്‍ഹി: പ്രസാദ വിതരണം വൈകിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ക്ഷേത്ര ജീവനക്കാരനെ സംഘമായി മര്‍ദിച്ച് കൊന്നു. കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് ഹര്‍ദോയി സ്വദേശി യോഗേന്ദ്ര സിങ് (35)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
15 പേരടങ്ങിയ സംഘം ക്ഷേത്രത്തിലെത്തി പ്രസാദം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ വൈകിയതോടെ തര്‍ക്കം രൂക്ഷമായി. വടിയും ഇരുമ്പുദണ്ഡും ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്രയെ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യോഗേന്ദ്ര നിലത്ത് വീണുകിടക്കുമ്പോള്‍ മൂന്നു പേര്‍ തുടര്‍ച്ചയായി വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 15 വര്‍ഷമായി ക്ഷേത്രത്തില്‍ ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് അതുല്‍ പാണ്ഡെ (30)യെ പൊലീസ് പിടികൂടി. ശേഷിച്ച പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.