- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പഠിക്കാൻ മിടുക്കിയായിട്ടും കളിയാക്കലുകൾ; വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം; ഈ മുഖം വെച്ചാണോ നീ ഡോക്ടറാകുന്നതെന്ന് ചോദിച്ചു; ഡെന്റൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസ്; യശസ്വിനിയുടെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ ശരിവെച്ച് സഹപാഠികൾ
ബെംഗളൂരു: നിറത്തിന്റെ പേരിലടക്കമുള്ള അധിക്ഷേപങ്ങളെ തുടർന്ന് ഡെന്റൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനും നാല് അധ്യാപകർക്കുമെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ സൂര്യനഗർ പൊലീസാണ് ഇരുപത്തിമൂന്നുകാരിയായ യശസ്വിനിയുടെ മരണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.മൂന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്ന യശസ്വിനി കഴിഞ്ഞ വ്യാഴാഴ്ച ചന്ദാപുരയിലെ വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.
"ഈ മുഖം വെച്ചാണോ നീ ഡോക്ടറാകുന്നത്?", "കറുത്ത നിറമുള്ള നീയാണോ ഡോക്ടറാകാൻ പോകുന്നത്?" തുടങ്ങിയ പരിഹാസങ്ങൾ യശസ്വിനി നേരിട്ടിരുന്നതായി മാതാപിതാക്കളും സഹപാഠികളും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്നിട്ടും ഒരു ദിവസം അവധിയെടുത്തതിനും വസ്ത്രധാരണത്തിന്റെ പേരിലും യശസ്വിനി അധിക്ഷേപിക്കപ്പെട്ടുവെന്നും പരാതിയിലുണ്ട്. ബൊമ്മനഹള്ളിയിലെ ഓക്സ്ഫർഡ് ഡെന്റൽ കോളേജിൽ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം വിദ്യാർത്ഥിനിയായിരുന്നു യശസ്വിനി.
ആരുടെയും പേര് പരാമർശിക്കാത്ത ഒരു ആത്മഹത്യാ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മകൾ അധ്യാപകരിൽ നിന്ന് ക്രൂരമായ പരിഹാസത്തിന് ഇരയായിരുന്നെന്ന് യശസ്വിനിയുടെ അമ്മ പരിമള വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സഹപാഠികളും ഈ ആരോപണങ്ങൾ ശരിവെച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.




