- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍; മുറിയില്‍ നിന്ന് കണ്ടെടുത്തത് കരള്‍ രോഗത്തിന്റെ മരുന്നുകളും രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് നിഗമനം; മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തെളിയും
ദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ അസ്വഭാവികതകള്‍ ഇല്ലെന്ന് പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വഭാവികതകള്‍ ഒ്ന്നുമില്ലെന്നാണ് പോലീസ് കണ്ടെത്തിയരിക്കുന്നത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം നടപടികളും കൂടുതല്‍ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടക്കും. ദിലീപ് ശങ്കറിന് കരള്‍ രോഗമുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. രോഗവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു താനും.
തിരുവനന്തപുരത്തെ പാളയം വാന്റോസ് ജംഗ്ഷനിലെ ഹോട്ടല്‍ അരോമയില്‍ ഇന്നാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. 19-ാം തീയതിയാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഷൂട്ടിംഗ് ആവശ്യത്തിനാണ് അദ്ദേഹം റൂം എടുത്തത്.
രണ്ട് ദിവസമായി ദിലീപിനെ ഫോണില്‍ വിളിച്ചിട്ട് ലഭിച്ചിരുന്നില്ല. അടുത്ത ദിവസം ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് കരള്‍ രോഗത്തിന്റെ മരുന്നുകള്‍ പൊലീസ് കണ്ടെത്തി. കൂടാതെ രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും മുറിയില്‍ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്‌നമുള്ളതിനാലാണ് 27ന് നടനെ നേരത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി റൂമില്‍ എത്തിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹം റൂമില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിട്ടുണ്ട്. എന്താണ് മരണകാരണമെന്നത് പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തമാകൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ് ദിലീപ് ശങ്കര്‍. അഭിനയത്തോടുള്ള മോഹം കൊണ്ട് എംബിബിഎസ് പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചു ഈ വഴിക്കു തിരഞ്ഞ നടനാണ് ദിലീപ് ശങ്കര്‍. എംബിബിഎസ് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ദിലീപ് അഭിനയത്തോടുള്ള അടങ്ങാത്ത കമ്പം മൂലമാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും അഭിനയത്തിലേക്ക് തിരിയുന്നതും.
ഡോക്ടര്‍ ആകേണ്ട ആളല്ല താന്‍ എന്ന് ബോധ്യമായ ശേഷം എംഎസ്സി കംപ്ലീറ്റ് ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലും എല്ലാമായി നിരവധി വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ ചെറു വേഷങ്ങളിലൂടെ തുടങ്ങിയ അദ്ദേഹത്തിന് പക്ഷേ സീരിയല്‍ രംഗത്ത് സൂപ്പര്‍താര പരിവേഷമായിരുന്നു. ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെ ജനമനസ്സുകളിലേക്ക് അദ്ദേഹം ഇടിച്ചു കയറി.
സീരിയലില്‍ അഭിനയിക്കാന്‍ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷം. പ്രേക്ഷകന്റെ വീട്ടിലെ ഒരംഗം ആയിട്ടാണ് തന്നെ ആളുകള്‍ കാണുന്നത് എന്നും ദിലീപ് മുന്‍പൊരിക്കല്‍ മനസ്സ് തുറന്നിരുന്നു. ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ദിലീപ് പറയുക. അടുത്തിടെ നല്ല നടനുള്ള സത്യജിത് റേ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു. അഭിനയത്തിന് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന ആളാണ് ദിലീപ് ശങ്കര്‍. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസ് ആണ് നടത്തുന്നത്.