ഭോപ്പാല്‍: ചുമമരുന്ന് കുടിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സിറപ്പ് നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീണ്‍ സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ക്ലിനിക്കില്‍ നിന്നും കോള്‍ഡ്രലഫ് മരുന്ന് നല്‍കിയ കുട്ടികളാണ് കൂടുതലും മരിച്ചിരിക്കുന്നത്. ഏഷദേശം 14 കുട്ടികള്‍ ഈ സിറപ്പ് കുടിച്ച് മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടാതെ സിറപ്പ് നിര്‍മിച്ച തമിഴ്‌നാട് കാഞ്ചീപുരത്തെ കമ്പിനിക്കെതിരെ മധ്യപ്രദേശത്ത് സര്‍ക്കാര്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.

തെലിങ്കാനയോടൊപ്പം കേരളവും കോര്‍ഡ്രിഫ് മരുന്നുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ മരുന്ന് വില്‍പ്പന നിര്‍ത്താനും ആശുപത്രിക്കാര്‍ക്കും മൊത്ത വിതരണക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നമുള്ള എസ്ആര്‍ 13 ബാച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപയോഗം അവസാനിപ്പിക്കാനും പ്രാദേശിക ഡ്രഗ് കണ്‍ട്രോള്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഈ ബാച്ച് വില്‍പന നടന്നില്ലെങ്കിലും, സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി. സംസ്ഥാനത്ത് 8 വിതരണക്കാര്‍ മരുന്ന് വിതരണം ചെയ്യുന്നു. മരുന്നിന്റെ വില്‍പ്പന തമിഴ്‌നാടും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമ മരുന്ന് നല്‍കരുതെന്ന് സെന്‍ട്രല്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. 5 വയസ്സിനു മുകളില്‍ നല്‍കുമ്പോള്‍ കൃത്യമായ നിരീക്ഷണം വേണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ മരുന്ന് നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്താന്‍ കേന്ദ്രം ഉത്തരവിട്ടു. അതേസമയം മരുന്നിന്റെ കുറിപ്പുമായി എത്തുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ പാടില്ലെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മരുന്ന് നിര്‍മാണ യൂണിറ്റുകളില്‍ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.