- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആര്‍ജി കര് സംഭവത്തിന് പിന്നാലെ ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ബലാല്‍സംഗം; ചികിത്സയ്ക്കെത്തിയ യുവതിയെ ലഹരിമരുന്ന് കുത്തിവെച്ച ശേഷം പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍
ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ജി കര് ആശുപത്രിയിലെ ബലാല്‍സംഗ കൊലപാതകത്തിനു ശേഷം ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ബലാല്‍സംഗം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയാണ് ബലാല്‍സംഗത്തിന് ഇരയായത്. യുവതിയെ ലഹരിമരുന്ന് കുത്തിവച്ച ശേഷം ഡോക്ടറാണ് പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന കേസുകളില്‍ വധശിക്ഷ നിര്‍ബന്ധമാക്കുന്ന പുതിയ ബില്‍ കഴിഞ്ഞ മാസം ബംഗാള്‍ സര്‍ക്കാര്‍ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ബരുന്‍ഹട്ട് ഏരിയയിലെ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇവിടെ നിന്നും നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതിന് പിന്നാലെയാണ് സംഭവം.
ചികിത്സയ്ക്കായി എത്തിയ യുവതിയോട് ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടറായ നൂര്‍ ആലം സര്‍ദാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം കുത്തിവയ്പ്പ് എടുക്കാന്‍ യുവതി തയാറായില്ല. യുവതിയെ കുത്തിവയ്പ്പെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നാലെ യുവതി ബോധരഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താന്‍ ബലാല്‍സംഗത്തിനിരയായെന്ന് മനസിലായത്. പിന്നാലെ ഡോക്ടര്‍ ഭീഷണിപ്പെടുത്തി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഫോട്ടോകള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതി പറയുന്നത്. പ്രതി ആവശ്യപ്പെട്ട നാലു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു.
തനിക്ക് നേരിട്ട ദുരനുഭവം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഡോക്ടര്‍ ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നും ഭര്‍ത്താവ് പറഞ്ഞു.