ഗര്‍ഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോള്‍ എല്ലാം രഹസ്യമാക്കി; കാനഡ സ്വപ്നം കണ്ട തോമസും ഡോണയും; പൂച്ചാക്കലില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം
പൂച്ചാക്കല്‍: ഗര്‍ഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോഴാണു രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്നതിലേക്കു ഡോണാ ജോജിയും തോമസ് ജോസഫും എത്തിയതെന്ന് റിപ്പോര്‍ട്ട്. ഡോണ ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ കഴിച്ചിരുന്നു. ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും കരുതി. എന്നാല്‍ ആ പ്രതീക്ഷ തെറ്റി. ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. പോളിത്തീന്‍ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്കി. ജനിച്ചപ്പോള്‍ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണയുടെ മൊഴി. കുഞ്ഞിന്റെ […]
- Share
- Tweet
- Telegram
- LinkedIniiiii
പൂച്ചാക്കല്‍: ഗര്‍ഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോഴാണു രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്നതിലേക്കു ഡോണാ ജോജിയും തോമസ് ജോസഫും എത്തിയതെന്ന് റിപ്പോര്‍ട്ട്. ഡോണ ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ കഴിച്ചിരുന്നു. ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും കരുതി. എന്നാല്‍ ആ പ്രതീക്ഷ തെറ്റി. ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. പോളിത്തീന്‍ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്കി. ജനിച്ചപ്പോള്‍ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണയുടെ മൊഴി.
കുഞ്ഞിന്റെ മാതാപിതാക്കളായ ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 13ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി , തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് എന്നിവരെയും മറവു ചെയ്യാന്‍ സഹായിച്ച തകഴി ജോസഫ് ഭവനില്‍ അശോക് ജോസഫിനെയും ആലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തു. തകഴിയിലെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ മറവു ചെയ്ത ജഡം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം പുറത്തുവിട്ടിട്ടില്ല. കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്ന സൂചന പൊലീസ് നിഷേധിച്ചില്ല.
കാനഡയില്‍ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും. ഇതുമൂലമാണോ ഗര്‍ഭധാരണം മറച്ചുവെച്ചതെന്നതിനും വ്യക്തതയില്ല. ഇരുവരുടേയും വിവാഹം വീട്ടുകാര്‍ ഇടപെട്ട് നിശ്ചയിച്ചിരുന്നുവെന്നാണ് സൂചന. മാസമെത്തിയശേഷമാണ് പ്രസവിച്ചതെന്നു മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ഏഴിന് രാത്രി 1.30-ഓടെയാണ് ഡോണ പ്രസവിച്ചത്. എട്ടിന് രാത്രിയോടെയാണ് കുഞ്ഞിനെ തോമസിനു കൈമാറിയത്.
കൊച്ചിയിലെ ആശുപത്രിയില്‍ ഡോണയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുമ്പോഴാണു പ്രസവം നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. ഞായറാഴ്ച ഡോണയുടെ വീട്ടിലെത്തി ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പ്രസവം നടന്ന മുറി വൃത്തിയാക്കിയിരുന്നെങ്കിലും തെളിവുകള്‍ കിട്ടി. ഇതിന്റെ ഫലവും വരാനുണ്ട്. ഫൊറന്‍സിക് വിഭാഗം അസോഷ്യേറ്റ് പ്രഫ.ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ചത്.
കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കും. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. വ്യാഴാഴ്ച പുലര്‍ച്ചെയോടെ കുഞ്ഞിനെ മറവു ചെയ്തെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ടോടെയാണ് ഈ സ്ഥലം കണ്ടെത്തി ജഡം പുറത്തെടുത്തത്.
അപ്പോഴേക്കും അവയവങ്ങള്‍ പലതും ജീര്‍ണിച്ചിരുന്നു. ടാഗ് ചെയ്യാതെ പൊക്കിള്‍ക്കൊടി മുറിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടില്‍ തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി.