- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടകൊലപാതകത്തില്‍ നടുങ്ങി മുഴക്കുന്ന് ഗ്രാമം; പ്രതിയായ മരുമകന് അറസ്റ്റില്‍; അരു കൊലയ്ക്കു കാരണം കുടുംബകലഹമെന്ന് പൊലീസ്
കണ്ണൂര്‍: മരുമകന്റെ വെട്ടേറ്റ് ഭാര്യയും ഭാര്യാമാതാവും മരിച്ച സംഭവം മുഴക്കുന്ന് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സല്‍മയുടെ […]
കണ്ണൂര്‍: മരുമകന്റെ വെട്ടേറ്റ് ഭാര്യയും ഭാര്യാമാതാവും മരിച്ച സംഭവം മുഴക്കുന്ന് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സല്‍മയുടെ മകന്‍ ഫഹദ് (12) നും പരിക്കേറ്റു. ഫഹദ് പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിനിടയില്‍ പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാഹുല്‍ ഹമീദ് രണ്ടു പേരെയും അക്രമിക്കുന്ന സമയത്ത് സല്‍മയുടെ മകന്‍ ഫര്‍ഹാന്‍, സഹോദരന്‍ ഷരീഫിന്റെ ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവര്‍ റൂമിന്റെ വാതില്‍ അടച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ അലീമയേയും സല്‍മയേയും കാണുന്നത്. ഇവരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്.
ഇരുവരേയും പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ഹമീദ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയോടെ ഓട്ടോറിക്ഷയില്‍ ആയുധസഹിതം എത്തിയ ഷാഹുല്‍ ഹമീദ് വഴക്കിനിടയില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വീട്ടിലെ മുതിര്‍ന്നവര്‍ എല്ലാം പള്ളിയില്‍ പോയ സമയത്താണ് അക്രമം നടന്നത്.
ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞു നിരവധി ആളുകളാണ് അലീമയുടെ വീട്ടിലെത്തിയത്. പി.എച്ച്. മുഹമ്മദാണ് അലിമയുടെ ഭര്‍ത്താവ്. ഷരീഫ്, സലിം, സലീന എന്നിവര്‍ മറ്റ്മക്കളാണ്. സല്‍മയുടെ മക്കള്‍: ഫഹദ്, ഫര്‍ഹാന്‍ നസ്രിയ.