കണ്ണൂര്‍: വിദേശത്തേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ഇറങ്ങിയ ലഹരി സംഘത്തെ ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്തു. ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശികളായ ജിസിന്‍, ശ്രീലാല്‍, അര്‍ഷാദ് എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച പുലര്‍ച്ച 12 നാണ് കേസിനാസ്പദമായ സംഭവം.

'ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന്റെ വീട്ടിലാണ് മയക്കുമരുന്ന് പാക്കറ്റ് ഒളിച്ചിച്ച അച്ചാര്‍ ബോട്ടിലും ഇതിനൊപ്പം ചിപ്‌സു മടങ്ങുന്ന പാര്‍സല്‍ പൊതിയെത്തിച്ചത്. ഇന്ന് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുമിഥിലാജ് അച്ചാറിന്റെ ബോട്ടിലില്‍ 02.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്‌ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു.

അയല്‍ വാസിയായ ജിസീനാണ് മിഥിലാജിന്റെ വീട്ടിലേക്ക് ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങള്‍ എത്തിച്ചത്. പാര്‍സല്‍ ശ്രീലാല്‍ എന്നയാള്‍ തന്നതാണെന്നും ഗള്‍ഫിലുള്ള വഹീന് കൊടുക്കണമെന്നും പറഞ്ഞു. വഹീന്‍ ഈ കാര്യം സൂചിപ്പിച്ചു മിഥിലാജിന് മെസെജ് അയച്ചിരുന്നു. സംഭവ സമയം മിഥിലാജ് തന്റെ ഭാര്യവീട്ടിലുണ്ടായിരുന്നില്ല.

ഇയാളുടെ ഭാര്യ പിതാവ് അമീര്‍സംശയം തോന്നി പാര്‍സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിയില്‍ കവറുകള്‍ കണ്ടത്. ഇതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലി സില്‍വിവരമറിയിക്കുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയിലാണ് കവറില്‍ മയക്കു മരുന്നാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.