ഹരിയാന: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മകള്‍. അമ്മയുടെ രഷ്തം കുടിക്കുമെന്നും ഇത് പറഞ്ഞ് അടിക്കുകയും, ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ കണ്ട യുവതിയുടെ സഹോദരന്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് യുവതി അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് യുവാവ് പോലീസ് പരാതിയില്‍ പറഞ്ഞു. സഹോദരന്റെ പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഹിസാറിലെ ആസാദ് നഗറിലെ മോഡേണ്‍ സാകേത് കോളനിയിലാണ് സംഭവം. റീത്ത എന്ന യുവതിയാണ് അമ്മയായ നിര്‍മ്മല ദേവിയെ കട്ടിലില്‍ വച്ച് മര്‍ദ്ദിക്കുകയും, കാലില്‍ ശക്തമായി അടിക്കുകയും ചെയ്തത്. അവര്‍ ഉച്ചത്തില്‍ കരയുമ്പോള്‍ തുടയില്‍ കടിക്കുകയും എനിക്ക് ഇങ്ങനെ ചെയ്യുന്നത് രസകരമാണെന്നും ഞാന്‍ നിങ്ങളുടെ രക്തം കുടിക്കുമെന്നും പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. നിര്‍മ്മല ദേവി കരച്ചില്‍ തുടരുമ്പോള്‍ കട്ടിലില്‍ നിന്ന് വലിച്ച് താഴെയിടുകയും ,നീ ഇനി ജീവിക്കുമോ എന്ന് ചോദിക്കുകയും ,ഇത് എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണെന്ന് മകള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

രണ്ട് വര്‍ഷം മുന്‍പ് തന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നും ,എന്നാല്‍ ഭതൃവീട്ടില്‍ നില്‍ക്കാതെ തിരികെ വന്ന റീത്ത അമ്മയോടൊപ്പം താമസയ്ക്കുകയായിരുന്നു, അന്ന് മുതല്‍ സ്വത്തിന്റെ പേരില്‍ നിര്‍മ്മല ദേവിയെ ക്രൂരമായി പീഡിപ്പിക്കുന്നതായും സഹോദരന്‍ അമര്‍ദീപ് സിംഗിന്റെ പരാതിയില്‍ പറയുന്നു. കുടുംബ സ്വത്ത് വിറ്റ് കിട്ടിയ 65 ലക്ഷം രൂപ റീത്ത തട്ടിയെടുത്തെന്നും കൂടുതല്‍ സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റുക എന്നതായിരുന്നു അവളുടെ ഉദ്ദേശമെന്നും ,വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് സഹോദരനായ എന്നെ പോലും റീത്ത വിലക്കിയിരുനെന്നും അദ്ദേഹം വ്യക്തമാക്കി.