മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ആരംഭിച്ച വ്യക്തിയാണ് മലയാളിയായ തഖിയുദീന്‍ വാഹിദ്. അദ്ദേഹം വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഈ വിമാന കമ്പനി വിസ്മൃതിയില്‍ ആകുകയായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈസ്റ്റവെസ്റ്റ് എയര്‍ലൈന്‍സ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകല്‍ നിറയുകയാണ്. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് കൊടുക്കാനുള്ള പാര്‍ക്കിംഗ് ചാര്‍ജ്ജിനായി ഐറിഷ് വിമാനക്കമ്പനിയായ എയര്‍ലിങ്കസ് നടത്തിയ കേസില്‍ അവര്‍ വിജയിച്ചിരിക്കുകയാണ്.

ഇതനുസരിച്ച് എയര്‍പോര്‍ട്സ് അതോറ്റിറിറി ഓഫ് ഇന്ത്യ ഇവര്‍ക്ക് വന്‍ തുക നല്‍കണം. ഈ വിമാനക്കമ്പനിയുടെ ഒരു വിമാനവും ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലേക്കും യാത്ര നടത്തിയിട്ടില്ല. എന്നിട്ടും എങ്ങനെയാണ് പാര്‍ക്കിംഗ് ചാര്‍ജ്ജ് നല്‍കേണ്ടി വന്നത് എന്ന് നോക്കാം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് സജീവമായിരുന്ന കാലഘട്ടത്തില്‍ അവര്‍ എയര്‍ ലിംഗസിന്റെ രണ്ട് വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു.

ബോയിങ് 737 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഇത്തരത്തില്‍ കമ്പനി വാടകക്ക്് എടുത്തിരുന്നത്. 1993 ല്‍ ആയിരുന്നു ഈ ഇടപാട് നടന്നത്. ഇവയുടെ ലാന്‍ഡിംഗ് ഫീസായി ഒരു കോടി രൂപ എയര്‍ ലിംഗസ് ഒരു കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്്

നല്‍കാന്ുണ്ടായിരുന്നു. എന്നാല്‍ ഈസ്റ്റ് വെസ്റ്റ് വിമാനക്കമ്പനി 1996 ല്‍ ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് വിമാനങ്ങള്‍ തിരികെ ലഭിക്കണം

എന്നാവശ്യപ്പെട്ട് എയര്‍ ലിംഗസ് കോടതിയെ സമീപിക്കുന്നു.

എന്നാല്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് തങ്ങള്‍ക്ക് തരാനുള്ള പാര്‍ക്കിംഗ് ചാര്‍ജ്ജ് തിരികെ കിട്ടാനായി വിമാനങ്ങള്‍ വിട്ടു നല്‍കാന്‍ എയര്‍പോര്‍്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറായിരുന്നില്ല. വിമാനം വിട്ടു തരണമെങ്കില്‍ ലിംഗസ് എയര്‍ ഈ തുക കെട്ടിവെയ്ക്കണമെന്ന്

എയര്‍പോര്‍്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക ഗ്യാരന്റി കമ്പനി നല്‍കണമെന്നായിരുന്നു ആവശ്യം. ബാങ്ക് ഗ്യാരന്റി നല്‍കിയതിനെ തുടര്‍ന്ന് 1997 ല്‍ വിമാനങ്ങള്‍ വിട്ടു കൊടുക്കുകയായിരുന്നു.

വിമാനങ്ങള്‍ പിന്നീട് മറ്റ് കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ബാങ്ക ഗ്യാരന്റിയായി നല്‍കിയ പണം തിരികെ ലഭിക്കണമെന്ന ലിംഗസ് എയര്‍ ലൈന്‍സിന്റെ കേസ് കഴിഞ്ഞ 28 വര്‍ഷമായി തുടരുകയായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ വാടകക്ക് എടുത്ത

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ലിക്വിഡേഷനില്‍ ആയതിന് ലിംഗസ് എയര്‍ലൈന്‍സ് പാര്‍ക്കിംഗ് ചാര്‍ജ്ജ് എന്തിന് നല്‍കണം എന്നായിരുന്നു കേസ്. മുബൈയിലെ ഒരു കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

ഇതനുസരിച്ച ബാങ്ക് ഗ്യാരന്റിയായി വാങ്ങിയ പണം എയര്‍പോര്‍ട്ട് അതോറിറിറി ഓഫ് ഇന്ത്യ എയര്‍ലിംഗസിന് മടക്കി നല്‍കണം. എയര്‍ബസിന്റെയും ബോയിങ്ങിന്റെയും പുതിയ വിമാനങ്ങള്‍ വാങ്ങി കമ്പനി കൂടുതല്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ലിംഗസ് എയര്‍ലൈന്‍സ്.