- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടെ കള്ളപ്പണം വെളുപ്പിക്കല്‍; ഡി എം കെ എംപി ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി ഇഡി; 89.19 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിധി നിര്‍ണയ അതോറിറ്റി. സ്ഥാവര സ്വത്തുക്കളില്‍ 2020 ല്‍ പിടിച്ചെടുത്ത 89.19 കോടി കണ്ടുകെട്ടി. 2020 ല്‍ തുടങ്ങിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. 89.19 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍ പിടിച്ചെടുത്തതിന് സ്റ്റേ വന്നെങ്കിലും ഇഡി അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ പരിഗണനയിരിക്കെ, ഇഡി അന്വേഷണം തുടര്‍ന്നു. തുടര്‍ന്ന് വിഷയം അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ മുന്നിലെത്തി. […]
ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിധി നിര്‍ണയ അതോറിറ്റി. സ്ഥാവര സ്വത്തുക്കളില്‍ 2020 ല്‍ പിടിച്ചെടുത്ത 89.19 കോടി കണ്ടുകെട്ടി. 2020 ല്‍ തുടങ്ങിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി.
89.19 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍ പിടിച്ചെടുത്തതിന് സ്റ്റേ വന്നെങ്കിലും ഇഡി അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ പരിഗണനയിരിക്കെ, ഇഡി അന്വേഷണം തുടര്‍ന്നു. തുടര്‍ന്ന് വിഷയം അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ മുന്നിലെത്തി.
ജഗത്രക്ഷകന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഫെമ ലംഘനത്തിലും സിംഗപ്പൂര്‍ കേന്ദ്രമായുള്ള ഷെല്‍ കമ്പനിയിലെ 42 കോടിയുടെ നിക്ഷേപത്തിന്റെയും പേരില്‍ ഇഡി കുറ്റം ചുമത്തി. 8 കോടിയോളം ശ്രീലങ്കന്‍ കമ്പനിയിലും അനധികൃതമായി നിക്ഷേപിച്ചു.
അന്വേഷണത്തിനിടെ, ജഗത്രക്ഷകന്‍ ഇഡിയുടെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അധികാരത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ വര്‍ഷം ജൂലൈയില്‍ അപ്പീല്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് അഡ്ജുഡിക്കേറ്റിങ് നടപടിക്രമങ്ങള്‍ ഇഡി വേഗത്തിലാക്കിയത്. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. 2021 ഡിസംബര്‍ ഒന്നിനാണ് ജഗത്രക്ഷകനും കുടുംബത്തിനും കമ്പനിക്കുമെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തില്‍ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാനും പിഴ ചുമത്താനും ഉത്തരവിട്ടതെന്ന് ഇഡി പറയുന്നു.
ആരാണ് ജഗത്രക്ഷകന്‍?
ആര്‍ക്കോണത്ത് നിന്നുള്ള ലോക്‌സഭാ എംപിയായ ഡിഎംകെ നേതാവ് എസ് ജഗത്രക്ഷകന്‍ വ്യവസായി കൂടിയാണ്. 1999 ന് ശേഷം മൂന്നുതവണ ആര്‍ക്കോണത്ത് നിന്ന് ജയിച്ചുകയറി. ശ്രീബാലാജി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ ചെയര്‍മാനും ഡോ.റേല ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയുമാണ്.
രണ്ടുവര്‍ഷത്തിനിടെ ജഗത്രക്ഷകന്റെ ആസ്തികളില്‍ ക്രമാതീതമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2009 ല്‍ അഞ്ചുകോടിയായിരുന്നു ആസ്തിയെങ്കില്‍ 2011 ല്‍ അത് 70 കോടിയായി ഉയര്‍ന്നു. 2012 ല്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കല്‍ക്കരി അഴിമതിയിലും ആരോപണവിധേയനായിരുന്നു. തന്റെ കമ്പനിക്ക് അനധികൃത കല്‍ക്കരി ഖനനാനുമതി നേടിയെടുത്തതായും ആരോപണം വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജില്‍ നിന്ന് വന്‍തുക തലവരിയായി വാങ്ങുന്നതായി സ്റ്റിങ് ഓപ്പറേഷനില്‍ തെളിഞ്ഞു.
2019 ല്‍ ഹംബന്‍തോട്ടയില്‍ ഒരു എണ്ണ റിഫൈനറി ആരംഭിക്കുമെന്ന് ശ്രീലങ്കയുടെ നിക്ഷപക ബോര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍, ജഗത്രക്ഷകന്റെ രണ്ടുമക്കളും ഭാര്യയും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. പദ്ധതിയുടെ 70 ശതമാനത്തിനും മുതല്‍മുടക്കുന്നത് ജഗത്രക്ഷകന്റെ സ്ഥാപനമാണെന്നും വിവരം പുറത്തുവന്നു. ഇതോടെയാണ് ഇഡി അന്വേഷണത്തിന് വഴിതുറന്നത്.