- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം; 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനം; ഇഡി, ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചു; നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മസാലബോണ്ട് നോട്ടിസില്‍ വിശദീകരണവുമായി ഇ.ഡി; പിണറായി കുടുംബത്തില്‍ മൂന്ന് പേര് ഇഡി അന്വേഷണ പരിധിയില്‍
'മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം
കൊച്ചി: വിവാദമായ മസാല ബോണ്ട് കേസില്‍ വിശദീകരണവുമായി ഇഡി. മസാലബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനമാണെന്ന വിശദീകരണവുമായാണ് ഇഡിയുടെ പ്രസ്താവന. 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനമെന്നും ഇഡി. ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചുവെന്നുമാണ് ഇഡി വിശദീകരിക്കുന്നത്. അതേസമയം നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തല്‍ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയല്‍ ചെയ്തതെന്നും പറയുന്നു. ഈ വര്‍ഷം ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയര്‍മാന്‍ എന്ന നിലയിലും നോട്ടീസ് നല്‍കിയത്.
ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇഡി വിശദീകരണത്തില്‍ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതില്‍ 466.19 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. ഈ നടപടിയാണ് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.
കിഫ്ബിയുടെ മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി. ഫെമ, ആര്‍ബിഐ ചട്ടലംഘനം കണ്ടെത്തിയതോടെ കിഫ്ബി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ ഈ നോട്ടീസ് വിവാദമാകകയും ചെയ്തു. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ. എം എബ്രഹാം ഉള്‍പ്പെടെയുള്ളവരും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം മകള്‍ക്കും മകനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അന്വേഷണപരിധിയില്‍ എത്തിച്ചിരിക്കുകയാണ് ഇഡി. പിണറായി കുടുംബത്തിലെ മൂന്ന് പേരാണ് ഇതോടെ ഇഡി അന്വേഷണം പരിധിയില്‍ എത്തിയത്. പിണറായി വിജയന്‍ ചെയര്‍മാന്‍ കിഫ്ബി എന്ന മേല്‍വിലാസത്തിലാണ് മസാലബോണ്ട് കേസില്‍ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നവംബര്‍ പന്ത്രണ്ടിന് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ഇഷ്യൂ ചെയ്ത നോട്ടീസ് വെള്ളിയാഴ്ച കിഫ്ബിയുടെ തിരുവനന്തപുരത്തെ ഓഫിസിലെത്തി കൈമാറി.
മുഖ്യമന്ത്രിക്ക് പുറമെ കിഫ്ബി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം അടക്കം നാല് പേരെയാണ് ഇഡി കക്ഷി ചേര്‍ത്തിട്ടുള്ളത്. മൂന്നരവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 27നാണ് ഇഡി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മസാലബോണ്ടിറക്കി നടത്തിയ ഇടപാടില്‍ ഗുരുതര ചട്ടലംഘനങ്ങളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇങ്ങനെ സമാഹരിച്ച 2672 കോടി രൂപയില്‍ 466.91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തി. വിദേശ വാണിജ്യ വായ്പ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍കടക്കം വിനിയോഗിക്കരുതെന്ന് ആര്‍ബിഐയും ഫെമ ചട്ടങ്ങളിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് അവഗണിച്ചായിരുന്നു ഇടപാടുകള്‍. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കടക്കം കാരണം കാണിക്കല്‍ നോട്ടിസ്. ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുത്തിട്ടേ ഉള്ളൂവെന്നാണ് തോമസ് ഐസക്കിന്റെ വാദം.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം. ചട്ടലംഘനം കണ്ടെത്തിയാല്‍ ശിക്ഷയായി തുകയുടെ അഞ്ച് ശതമാനം മുതല്‍ മൂന്നിരട്ടിവരെ കക്ഷികളില്‍ നിന്ന് പിഴയൊടുക്കാം.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നല്‍കിയത്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസക്കിന് 2 തവണ നോട്ടിസ് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2019ല്‍ 9.72% പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.




