- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇടപാടുകാരില്‍ നിന്നും പണം വാങ്ങി; ജോലി കൊടുത്തവരില്‍ നിന്നും കോഴയും; പാവങ്ങളെ പറ്റിക്കാന്‍ എസ് ബി ഐയുടെ വ്യാജ ബ്രാഞ്ചും; ബാങ്കിംഗ് തട്ടിപ്പിലെ ഞെട്ടിപ്പിക്കുന്ന പുതു മാതൃക ചത്തീസ്ഗഡില്‍
റായ്പുര്‍: ചത്തീസ്ഗഡിലെ സാഖി ജില്ലയിലെ ഛപോര ഗ്രാമത്തിലെ തട്ടിപ്പില്‍ ഞെട്ടി ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനങ്ങള്‍. സാമ്പത്തിക തട്ടിപ്പുകളുടെ ചരിത്രത്തിലെ അത്യപൂര്‍വ്വതയാണ് തട്ടിപ്പ്. ലോകത്തൊരിടത്തും സമാന തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ ബാങ്കിലേക്കുള്ള പോക്കും സംശയത്തിലാക്കേണ്ട അവസ്ഥ. ഛപോരയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ വ്യാജ ശാഖ തുറന്നാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. ഗ്രാമത്തിലെ തൊഴില്‍രഹിതരെ ലക്ഷ്യം വെച്ചാണ് സംഘം പ്രവര്‍ത്തിച്ചത്.
യഥാര്‍ത്ഥ ബാങ്കിന്റെ എല്ലാ സവിശേഷതകളുമുള്ള വ്യാജ ബാങ്ക് ശാഖ പത്ത് ദിവങ്ങള്‍ക്കു മുമ്പാണ് തടുങ്ങിയത്. പുതിയ ഫര്‍ണീച്ചറുകളും ഔദ്യോഗിക പേപ്പറുകളും കൗണ്ടറുകളുമുള്‍പ്പടെ എല്ലാം ബാങ്കില്‍. വ്യാജ നിയമനങ്ങളും, ജോലിക്കായുള്ള വ്യാജ പരിശീലനങ്ങളും ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരെ പറ്റിക്കാനായി ഒരുക്കി. വ്യാജ ബാങ്കാണ് ഇതെന്ന് അറിയാതെ ഗ്രാമത്തിലുള്ളവര്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു. പണവും ബാങ്കിലെത്തി.
മാസം ഏഴായിരം രൂപ വാടകയക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ് തട്ടിപ്പുസംഘം പുതിയ ശാഖ തുടങ്ങിയത്. തൊട്ടടുത്ത ജില്ലകളിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളായിരുന്നു തട്ടിപ്പുകാരുടെ ഇരകള്‍. രേഖകള്‍ സമര്‍പ്പിച്ച് ബയോമെട്രിക്ക് വിവരങ്ങളും രേഖപ്പെട്ടുത്തിയ ശേഷം ജോലിക്കെടുത്ത യുവതിക്ക് 30,000 രൂപ മാസ ശമ്പളം വാഗ്ദാനം ചെയ്തതു. 2.5 ലക്ഷം കയ്പറ്റിയാണ് 35,000 രൂപ മാസ ശമ്പളത്തിന് ജോലി നല്‍കാമെന്ന് പറഞ്ഞത്.
സമീപ പ്രദേശമായ ദബ്രയിലെ മാനേജര്‍ക്ക് സംശയം വന്നതോടെയാണ് വ്യാജനെ പിടികൂടിയത്. പ്രദേശവാസിയായ അജയ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് സ്വന്തം ഗ്രാമത്തില്‍ ശാഖ വന്നത്. ഈ അന്വേഷണം നിര്‍ണ്ണായകമായി. വ്യാജ ബാങ്കിലുള്ളവര്‍ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇതോടെ തൊട്ടടുത്ത ശാഖയിലെത്തി. കാര്യം പറഞ്ഞു. ഇതോടെ കള്ളി പൊളിഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ദാബ്രയിലെ മാനേജര്‍ എസ് ബി ഐ മാനേജരെ വിവരം അറിയിച്ചു. സെപ്റ്റംബര്‍ 27-ന് പോലീസിന്റെയും മറ്റ് എസ്.ബി.ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ ശാഖയില്‍ പരിശോധന നടത്തി. ഇതോടെയാണ് വ്യാജനാണെന്ന് മനസിലായത്. യഥാര്‍ത്ഥ ഓഫര്‍ ലെറ്ററിനെ വെല്ലുന്ന തരത്തില്‍ ലെറ്റര്‍ പാഡിലുള്ള നിയമന ഉത്തരവുകളാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, കാഷ്യര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ സ്ഥാനങ്ങളിലേക്കാണ് നിയമനങ്ങള്‍ നടന്നത്.
എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വന്‍ തുക കെട്ടിവെച്ചാല്‍ മാത്രമേ ജോലി ലഭിക്കുമായിരുന്നുള്ളു. രണ്ടു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ആവശ്യപ്പെട്ടത്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദ അന്വേഷണം തുടരുകയാണ്.