തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസുള്ള മകളെ പ്രതി നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം പ്രതി മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഒടുവിൽ സഹികെട്ടാണ് യുവതി പോലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ആര്യനാട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വർഷങ്ങൾക്ക് മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം മകളോടൊപ്പം ആയിരുന്നു താമസം. തുടർന്ന് നിരന്തര ശല്യം തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. ഇതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.

തിരുവനന്തപുരം ആര്യനാട്ടിലാണ് മകളെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. കേസിൽ പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. പിതാവിന്‍റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.

തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരിന്നു. മകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിൽ . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ ഇപ്പോൾ റിമാന്‍ഡ് ചെയ്തു.