- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൃദയാഘാതത്താല്‍ മകള്‍ മരിച്ചെന്ന് വീട്ടുകാര്‍; പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് നാട്ടുകാര്‍; കഴുത്തിലെ പാടുകള്‍ തെളിവായി; ചോദ്യം ചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് അച്ഛന്റെ കുറ്റസമ്മതം; ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ 29കാരി
ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങിയ 29കാരി
ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛന്‍ ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. സംശയം തോന്നിയതോടെ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.
എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍,
കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്മോന്‍ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞത്. വഴക്കിനെ തുടര്‍ന്നാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്ന് ജോസ് മോന്‍ പോലീസിനോട് സമ്മതിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.