- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുംബൈ വിമാനത്താവളത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ശൗചാലയത്തില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-2-ല്‍ ശൗചാലയത്തിനകത്ത് നവജാതശിശുവിന്റെ മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി 10.30ഓടെ അഴുകുന്ന ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് ചവറ്റുകുട്ടിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരം ലഭിച്ച ഉടന്‍ സഹര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ശിശുവിനെ പ്രസവിച്ച അമ്മയെയും ഇതില്‍പ്പെട്ടവരെയും കണ്ടെത്താനുള്ള അന്വേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മൃതശ്യശുവിന്റെ ശരീരത്തില്‍ വൃത്തികെട്ട വസ്ത്രങ്ങള്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും അതിനെ തുടര്‍ന്ന് കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് അഗാധമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story