- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നൈറ്റ് പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി വാക്കേറ്റം; 27കാരനെ അടിച്ച് കൊന്നു; മൃതദേഹം യമുനയില്‍ കളയാന്‍ പദ്ധതി; സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡല്‍ഹി: സുഹൃത്തുക്കളുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് 27 കാരനെ അടിച്ച് കൊന്ന് സുഹൃത്തുക്കള്‍. മംഗോള്‍പുരിയിലെ ഹോട്ടലില്‍ നടന്ന നൈറ്റ് പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. ഹബീബ് റഹ്‌മാന്‍ (27) ആണ് മരിച്ചത്. സഹോദരനാണ് ഹബീബിന് മര്‍ദ്ദനം ഏറ്റ കാര്യം പോലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി റിങ്ക ദേധയും ബന്ധുവായ ഹര്‍ഷ ദേധയും ഹബീബിനെ വീട്ടില്‍ നിന്ന് വിളിച്ച് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതായാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം വന്‍മര്‍ദ്ദനത്തിലേക്ക് വളര്‍ന്നു. പിന്നീട് ഹബീബിനെ ഗാസിപൂരിലെ ഡയറി ഫാമിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.
അബോധാവസ്ഥയിലായ ഹബീബിനെ ആദ്യം യമുനയില്‍ എറിയാനായിരുന്നു പ്രതികളുടെ തീരുമാനം. പിന്നീട് സഹോദരന് കൈമാറി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് കേസ് സൗത്ത് രോഹിണി പൊലീസിനു കൈമാറി. പ്രതികളെ പിടികൂടാന്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.