ലക്‌നൗ: രക്തത്തിൽ കുളിച്ച് അലറിവിളിച്ച് ഓടുന്ന യുവാവിനെ കണ്ട് നാട്ടുകാർ ഒരു നിമിഷം പതറി. ഒടുവിൽ കരഞ്ഞ് നിലവിളിച്ചെത്തിയ മകനെ കണ്ട് അമ്മ ഞെട്ടി. ഉത്തർപ്രദേശിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. യുവതി തന്‍റെ കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള എന്തോ പ്രശ്നത്തെ ചൊല്ലി വലിയ തർക്കം ഉണ്ടാവുകയും. ഇതിന് പിന്നാലെയാണ് കാമുകിയുടെ കൈവിട്ട കളിയെന്നുമാണ് റിപ്പോർട്ടുകൾ.

ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരനായ യുവാവ്. അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

ഉടനെ യുവതിയുടെ ബ്ലേഡ് ആക്രമണത്തിൽ നിന്നും കുതറിയോടാൻ ശ്രമിച്ചിട്ടും നടന്നില്ല. പിന്നെ കാണുന്നത് രക്തത്തില്‍ കുളിച്ച് നിലയിൽ ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ഇയാൾക്ക് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവതി. വികാസിനെ തഞ്ചത്തിൽ മയക്കിയെടുത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

വീട്ടിൽ എത്തിയതിന് പിന്നാലെ മകന്‍ ബോധരഹിതനായെന്ന് വികാസിന്‍റെ അമ്മ പറഞ്ഞു. യുവതി കരുതിക്കൂട്ടി ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ പോലീസില്‍ ഔദ്ധ്യോഗീക പരിതികളൊന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പരാതി ലഭിക്കുന്ന അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.