ഓഖ: ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ കപ്പലുകളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ഇരുന്നൂറ് രൂപ ദിവസക്കൂലിക്ക് പാകിസ്ഥാന് ചോര്‍ത്തിയ യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. 200 രൂപ ദിവസവേതനത്തിനാണ് ദീപേഷ് എന്ന യുവാവ് തീരസംരക്ഷണസേന കപ്പലുകളുടെ സഞ്ചാരത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടകം പാക് ഏജന്റുമാരില്‍ നിന്ന് 42,000 രൂപ ഇയാള്‍ കൈപ്പറ്റിയെന്നാണ് വിവരം. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

200 രൂപ ദിവസവേതനത്തിനാണ് ദീപേഷ് എന്ന യുവാവ് തീരസംരക്ഷണസേന കപ്പലുകളുടെ സഞ്ചാരത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഗുജറാത്തിലെ ഓഖ തുറമുഖത്താണ് ദീപേഷ് ജോലി ചെയ്തുവരുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പാക് ഏജന്റുമായി പരിചയത്തിലായത്. 'സാഹിമ' എന്ന പേരിലറിയപ്പെടുന്ന പാക് ഏജന്റ് ദീപേഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു. വൈകാതെ തന്നെ ഇരുവരും വാട്സ് ആപ്പ് നമ്പറുകളും കൈമാറി. ഓഖ തുറമുഖത്തെ തീരസംരക്ഷണസേന കപ്പലുകളുടെ പേരും നമ്പറും സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ദീപേഷില്‍ നിന്നും ശേഖരിക്കുകയായിരുന്നു. ഇതിനോടകം പാക് ഏജന്റുമാരില്‍ നിന്ന് 42,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു.

ഇത്തരം കേസുകളില്‍ തീരസംരക്ഷണസേന ബോട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് പാകിസ്ഥാനിലെ രഹസ്യ ഏജന്റുമാര്‍ ശ്രമിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് രാജ്യത്തെ അപകടത്തിലാക്കും,'' കെ. സിദ്ധാര്‍ത്ഥയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ദീപേഷില്‍ നിന്നും 42,000 രൂപയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.

''തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഓഖ സ്വദേശി വാട്സ് ആപ്പ് വഴി പാകിസ്ഥാന്‍ ഏജന്റിന് കൈമാറുന്നുണ്ടെന്ന രഹസ്യവിവരം ഞങ്ങള്‍ക്ക് ലഭിച്ചു. പാക് നാവികസേന, അല്ലെങ്കില്‍ ഐഎസ്ഐ എന്നിവയുമായി ബന്ധപ്പെട്ട ഏജന്റാണ് പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഓഖ സ്വദേശിയായ ദീപേഷ് ഗോഹിലിനെ അറസ്റ്റ് ചെയ്തത്,'' എടിഎസ് ഉദ്യോഗസ്ഥനായ കെ. സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഓഖ തുറമുഖത്ത് കരാറടിസ്ഥാനത്തിലാണ് ദീപേഷ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഇയാള്‍ക്ക് ലഭ്യമായിരുന്നുവെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലുടെയാണ് ഇയാള്‍ പ്രതിഫലം സ്വീകരിച്ചത്.

'' ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളുകളെ പാകിസ്ഥാനിലെ നാവികസേന, ഐഎസ്ഐ ഏജന്റുമാര്‍ തിരഞ്ഞുനടക്കുകയാണ്. ചെറിയ തുക പ്രതിഫലം നല്‍കി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളിലേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡും ചേര്‍ന്നുപ്രവര്‍ത്തിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ തീരസംരക്ഷണസേന ബോട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് പാകിസ്ഥാനിലെ രഹസ്യ ഏജന്റുമാര്‍ ശ്രമിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് രാജ്യത്തെ അപകടത്തിലാക്കും,'' കെ. സിദ്ധാര്‍ത്ഥയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ദീപേഷില്‍ നിന്നും 42,000 രൂപയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.


സമാനമായി തീരസംരക്ഷണസേന കപ്പലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാരന് ചോര്‍ത്തിക്കൊടുത്ത കേസില്‍ പോര്‍ബന്തര്‍ സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് കോട്ടിയ എന്നയാളെയാണ് ആന്റി-ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.