- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡിഷയിൽ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു; വെടിയുതിർത്തത് സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്‌ഐ; എഎസ്‌ഐ ഗോപാൽ ദാസ് പൊലീസ് കസ്റ്റഡിയിൽ ; വെടിവെച്ചത് മന്ത്രിയുടെ തൊട്ടടുത്ത് നിന്ന്; നാബാ ദാസിന്റെ നില ഗുരുതരം
ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നാബ ദാസിന് വെടിയേറ്റത്. നെഞ്ചിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അസി.സബ് ഇൻസ്പെക്ടർ ഗോപാൽ ദാസാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതർ വ്യക്തമാക്കി.രണ്ട് തവണയാണ് വെടിയുതിർത്തത്.
അത്യാസന്ന നിലയിലായ നാബ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എഎസ്‌ഐ ഗോപാൽ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് പൊലീസ് ഉദോഗസ്ഥൻ വെടി വെച്ചതെന്ന് വ്യക്തമായി.കാറിൽനിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാൾ വെടിവച്ചത്. മന്ത്രിയെ വിമാനത്തിൽ ഭുവനേശ്വറിലേക്കു കൊണ്ടുപോവുകയായിരുന്നു.
ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସଙ୍କୁ ଗୁଳିମାଡ... ଗୁଳିମାଡରେ ଗୁରୁତର ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସ #NabaDas #Odisha #firing pic.twitter.com/iFDEmKlu6S
- Kulamani Muduli (@MuduliKulamani) January 29, 2023
വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറിൽ കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.പ്രദേശത്ത് ബിജെഡി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.