- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെട്ടെന്ന് തലയോട്ടികൾ കാണാതാകുന്നു; കല്ലറകൾ തുറന്ന നിലയിൽ; കാഴ്ച കണ്ടവർ തലകറങ്ങി വീണു; ചിലർ പേടിച്ചോടി; ശ്മശാനത്തിൽ എങ്ങും ഭീതിപ്പെടുത്തുന്ന രംഗങ്ങൾ; പോലീസ് അന്വേഷണത്തിൽ എല്ലാത്തിനും അറുതിവരുത്തി; അറസ്റ്റ്; ഇനി ആശങ്ക വേണ്ടെന്നും..മറുപടി; ബിഹാറിൽ നടന്നത്!
പട്ന: ബിഹാറിൽ ഗ്രാമവാസികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. പെട്ടെന്ന് ശ്മശാനത്തിൽ നിന്നും തലയോട്ടികൾ കാണാതാകുന്നതും കല്ലറകൾ തുറന്ന നിലയിൽ കണ്ടതുമെല്ലാം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒടുവിൽ നടന്ന പോലീസ് അന്വേഷണത്തിലാണ് കാര്യം എന്തെന്ന് മനസിലാകുന്നത്. കല്ലറ തുറന്ന് തലയോട്ടികൾ ശേഖരിക്കുന്നത് ദുർമന്ത്രവാദത്തിന് വേണ്ടിയെന്ന് പിന്നീട് കണ്ടെത്തി. രണ്ടുപേരെ കേസിൽ പോലീസ് പിടികൂടുകയും ചെയ്തു.
ശ്മശാനത്തിൽ തുറന്ന നിലയിൽ കല്ലറകൾ. തലയോട്ടികൾ കാണാതാവാനും തുടങ്ങിയതിന് പിന്നാലെ നടന്ന ആശങ്കയ്ക്ക് വിരാമം. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. ബുധനാഴ്ച രണ്ട് പേരെ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് ഇവർ തലയോട്ടികൾ കല്ലറ തുറന്ന് ശേഖരിച്ചിരുന്നത്. രഹസ്യ വിവരത്തേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
സരൈയാ, ബോറാ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഫ്സർ നഗറിലെ ശ്മശാനത്തിൽ നിന്നാണ് ഇവർ തലയോട്ടികൾ ശേഖരിച്ചിരുന്നത്. മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ ശേഷമായിരുന്നു തലയോട്ടി ശേഖരിച്ചിരുന്നത്. അഞ്ച് വർഷത്തോളമായി മേഖലയിൽ മൃതദേഹങ്ങളിൽ നിന്ന് തലയോട്ടി കാണാതാവുന്നതായാണ് പരിസരവാസികൾ പറയുന്നത്.
ആറിലധികം മൃതദേഹങ്ങളിൽ നിന്നാണ് തലയോട്ടികൾ കാണാതായത്. ജനുവരി 22ന് അമ്മയുടെ മൃതദേഹത്തിൽ നിന്ന് തലയോട്ടി കാണാതായതായും കല്ലറ തുറന്നതായും ബദിരു സമാൻ എന്ന യുവാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
ബീവി നൂർജാവി ഖാത്തൂന്റെ തലയോട്ടിയാണ് കാണാതായത്. ആറ് മാസം മുൻപായിരുന്ന ഇവരുടെ സംസ്കാരം നടന്നത്. അടുത്തിടെ ശ്മശാനത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹവും കാണാതായിരുന്നു. അറസ്റ്റിലായവരിൽ നിന്ന് തലയോട്ടി കണ്ടെത്തിയതായി പോലീസ് വിശദമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മന്ത്രവാദ ആവശ്യങ്ങൾക്കായാണ് തലയോട്ടി ശേഖരിച്ചതെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളത്.