- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹത്തിന്റെ മൂന്നാം നാള് വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; 14 ലക്ഷം രൂപയ്ക്ക് പണയം വച്ച് പല സ്ഥലങ്ങളിലും ബാംഗ്ളൂരിലുമായി ആഡംബര ജീവിതം; കറങ്ങി നടന്നത് ഓഡി കാറില്‍; കൂടുതല്‍ സ്ത്രീധനം ചോദിച്ചത് കൊടുക്കാത്തതില്‍ പകരം വീട്ടല്‍; ഒടുവില്‍ പോലീസ് പിടിയില്‍
വര്‍ക്കല: ഭാര്യയുടെ സ്വര്‍ണം പണയം വച്ച് മുങ്ങിയ ഭര്‍ത്താവ് പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34)വാണ് പണവുമായി മുങ്ങിയത്. ഇയാളെ വര്‍ക്കല പോലീസ് പിടികൂടി. 2021 ആഗസ്റ്റിലായിരുന്നു വര്‍ക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഭാര്യയുടെ 52 പവന്‍ സ്വര്‍ണം നിര്‍ബന്ധിച്ച് മേടിക്കുയും തുടര്‍ന്ന് പണയം വച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നുമാണ് ഭാര്യ പരാതി നല്‍കിയത്.
കൂടാതെ സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് പലപ്പോഴും വഴക്ക് ഇടുകയും ചെയ്യുമായിരുന്നുവെന്നും ഭാര്യയുടെ പരാതിയില്‍ പറഞ്ഞു. കുടുംബവീടും വസ്തുവും അനന്തുവിന്റെ പേരില്‍ പ്രമാണം ചെയ്തുകിട്ടണമെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വധു പോലീസിനു മൊഴിനല്‍കി. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് അനന്തു പണവുമായി മുങ്ങിയത്.
തുടര്‍ന്ന് കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. വര്‍ക്കല എ.എസ്.പി. ദീപക് ധന്‍കറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റിലായത്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐ. സലിം, ലിജോ ടോം ജോസ്, ബൈജു, രമേശന്‍പിള്ള, സി.പി.ഒ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.