- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുക്കന്റെ സ്വഭാവം മനസിലാക്കാതെ വീടിന്റെ വലിപ്പം കണ്ട് കണ്ണ് തള്ളിയ പെൺവീട്ടുകാർ; മരുമകന് ഇഷ്ടമുള്ളതെല്ലാം വാരിക്കോരി കൊടുത്ത് മനസ്സ്; പുത്തൻ സ്കോർപിയോ അടക്കം സ്വർണം വരെ സ്ത്രീധന ലിസ്റ്റിൽ; വിവാഹ കഴിഞ്ഞും അത്യാഗ്രഹം തുടർന്നതും അരുംകൊല; ഭാര്യയെ പച്ചയ്ക്ക് ചുട്ടുകൊന്ന് ഭർത്താവിന്റെ രാക്ഷസ ബുദ്ധി; വിറങ്ങലിച്ച് നാട്
ഡൽഹി: ഒരു മനുഷ്യ ജീവനെ പച്ചയ്ക്ക് ചുട്ടുകൊന്ന കൊടുംക്രൂരത നേരിട്ടറിഞ്ഞ് നാട് മുഴുവൻ വിറങ്ങലിച്ച് നിൽക്കുകയാണ്. ഡൽഹിയെ ഞെട്ടിച്ച ഈ സംഭവം ചെറുക്കന്റെ സ്വഭാവം മനസിലാക്കാതെ വീടിന്റെ വലിപ്പം കണ്ട് മാത്രം പിന്നാലെ പോകുന്ന പെൺവീട്ടുകാർക്ക് ഉള്ള ഒരു സന്ദേശം കൂടിയാണ്. ഒരു സ്കോർപിയോ എസ്‌യുവി, ഒരു റോയൽ എൻഫീൽഡ് ബൈക്ക്, പണം സ്വർണം എന്നിങ്ങനെ 2016-ൽ ദമ്പതികളുടെ വിവാഹസമയത്ത് നിക്കിയുടെ കുടുംബം ഭർത്താവ് വിപിൻ ഭാട്ടിക്ക് തങ്ങളാൽ കഴിയുന്നതെല്ലാം സമ്മാനമായി നൽകിയിരുന്നു.
പക്ഷെ ഇവയ്ക്കൊന്നും ഭാട്ടികളുടെ അത്യാഗ്രഹം ശമിപ്പിക്കാൻ കഴിഞ്ഞില്ല. അവർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ടത് പ്രകാരം 36 ലക്ഷം രൂപ നൽകാൻ കഴിയാതെ വന്നപ്പോൾ ഭർത്താവും അമ്മായിയമ്മയായ ദയയും ചേർന്ന് നിക്കിയെ ക്രൂരമായി മർദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തു.
2016 ഡിസംബർ 10നാണ് നിക്കിയും സഹോദരി കാഞ്ചനും സഹോദരന്മാരായ വിപിൻ, രോഹിത് എന്നിവരെ വിവാഹം കഴിക്കുന്നത്. "കല്യാണ സമയത്ത് ഞങ്ങളുടെ അച്ഛൻ ഒരു ടോപ്പ് മോഡൽ സ്കോർപിയോ എസ്‌യുവി, ഒരു റോയൽ എൻഫീൽഡ് ബൈക്ക്, പണം, സ്വർണം, എല്ലാം സമ്മാനമായി നൽകി. ഇതിനുപുറമെ, കർവാ ചൗതിൽ ഞങ്ങളുടെ വീട്ടിൽ നിന്ന് സമ്മാനങ്ങൾ അയയ്ക്കുമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ ഭർതൃവീട്ടുകാർ ഒരിക്കലും സന്തുഷ്ടരായിരുന്നില്ല. അവർ വിമർശിച്ചുകൊണ്ടിരുന്നു. എന്റെ മാതാപിതാക്കൾ സമ്മാനിച്ച വസ്ത്രത്തിന് രണ്ട് രൂപയുടെ വില മാത്രമേ വിലയുള്ളൂ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
അതുപോലെ വിപിനും മോഹിത്തും രാത്രി പലപ്പോഴും വൈകും വരെ പുറത്തായിരുന്നുവെന്നും തങ്ങളുടെ ഫോൺ കോളുകൾ എടുക്കാറില്ലെന്നും അവർ വ്യക്തമാക്കി. "എവിടെയാണെന്ന് ചോദിച്ചാൽ അവർ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു അവ. ഇതേ കുറിച്ച് ഞങ്ങൾ ചോദിച്ചാൽ അവർ ഞങ്ങളെ അടിക്കുമായിരുന്നു. കരഞ്ഞുകൊണ്ടാണ് ഞങ്ങളുടെ രാത്രികൾ കടന്നുപോയിരുന്നത്. എല്ലാം അവസാനിച്ചു. എന്റെ സഹോദരി പോയി. അവൾ എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് ഇളയവളായിരുന്നു, പക്ഷേ ആളുകൾ ഞങ്ങളെ ഇരട്ടകളാണെന്നാണ് കരുതിയിരുന്നത്" കാഞ്ചൻ വ്യക്തമാക്കി.
അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് വെടിയേറ്റു. ഗ്രേറ്റർ നോയിഡയിലെ ഭർതൃഗൃഹത്തിൽ വെച്ച് കൊല്ലപ്പെട്ട 28-കാരിയായ നിക്കി ഭാട്ടിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിയേറ്റ് വീണ്ടും പിടിയിലായത്. മണിക്കൂറുകൾക്ക് മുമ്പ് യുവതിയുടെ പിതാവ് പ്രതിയെ ഏറ്റുമുട്ടൽ നടത്തി വധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിക്കി ഭാട്ടി മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിൻ ഭാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിക്കിയുടെ സഹോദരി കാഞ്ചന്റെ വിവാഹം വിപിന്റെ സഹോദരൻ രോഹിത് ഭാട്ടിയുമായി നടന്നിരുന്നു. സഹോദരി കാഞ്ചൻ പോലീസിന് നൽകിയ മൊഴിയിൽ, വിപിനും അമ്മ ദയയും ചേർന്നാണ് നിക്കിയെ തീകൊളുത്തിയതെന്ന് ആരോപണമുണ്ട്.
അമ്മയും മകനും ചേർന്ന് നിക്കിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച നിലയിൽ നിക്കി കോണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിപിനെ അറസ്റ്റ് ചെയ്തെങ്കിലും, അമ്മ ദയ, അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ ഒളിവിലാണ്.
"അവർ കൊലയാളികളാണ്, അവരെ വെടിവച്ച് കൊല്ലണം, അവരുടെ വീട് ഇടിച്ചുനിരത്തണം. അവർ അവളെ പീഡിപ്പിച്ചു. കുടുംബം മുഴുവൻ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു, അവർ എന്റെ മകളെ കൊന്നതാണ്" - നിക്കിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ വിപിനു നേരെ വെടിവെയ്പ്പ് നടന്നത്.
"ഇന്ന് ഉച്ചയോടെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് ഇയാളെ പിന്തുടരുകയും ചെയ്തു. ഗ്രേറ്റർ നോയിഡയിലെ സിർസ റൗണ്ട്എബൗട്ടിന് സമീപം വിപിൻ ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു.
ഇതോടെ പോലീസ് ഇയാളുടെ കാലിൽ വെടിവയ്ക്കുകയും തിരികെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു" - പോലീസ് അറിയിച്ചു. അതേസമയം, താൻ നിക്കിയെ കൊന്നിട്ടില്ലെന്ന് വെടിയേറ്റ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിപിൻ പ്രതികരിച്ചു.