- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാലോട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി; പിന്നെ മകളെ കാണാന്‍ അനുവദിച്ചുമില്ല; അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിച്ച ഇന്ദുജ പറഞ്ഞതെല്ലാം ഭര്‍തൃവീട്ടിലെ പീഡനം; അഭിജിത് കസ്റ്റഡിയില്‍; പാലോട്ടെ ഇന്ദുജയ്ക്ക് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത് കസ്റ്റഡിയില്‍. ഇന്ദുജയുടെ അച്ഛന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചു പൊലീസില്‍ പരാതി നല്‍യിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ.
പാലോട് - ഇടിഞ്ഞാര്‍ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇത് കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. മൂന്ന് മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ചു. പെണ്‍കുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരന്‍ ആണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദുജ തന്റെ അമ്മയും സഹോദരനുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭര്‍തൃ വീട്ടുകാര്‍ പറയുന്നുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്തു വന്നതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകളാണ് ഇന്ദുജ. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാന്‍ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകള്‍ പീഡനം നേരിട്ടതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഇന്ദുജ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അഭിജിത് 4 മാസം മുന്‍പ് ഇന്ദുജയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.