- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടനാഴിയിലെ കെട്ടിപിടിത്തം; ജയസൂര്യയെ വെട്ടിലാക്കി ഭരണസിരാ കേന്ദ്രത്തിലെ 2008ലെ ആരോപണം; സെക്രട്ടറിയേറ്റിലെ പീഡനത്തില്‍ പ്രത്യേക അന്വേഷണം
തിരുവനന്തപുരം: അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടിവരും. സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റില്‍ അനുമതിനല്‍കാറുണ്ട്. ഇതിനിടെ സ്ത്രീയ്ക്കുനേരേ അതിക്രമമുണ്ടായി എന്നാണ് പരാതി. അതും നടന്‍ ജയസൂര്യ. ഈ സാഹചര്യത്തില്‍ പരാതി കിട്ടിയാല്‍ പോലീസ് ഗൗരവത്തില്‍ അന്വേഷിക്കും. നടന്‍ ജയസൂര്യയാണ് ഈ സംഭവത്തില്‍ പ്രതിക്കൂട്ടില്‍. 2008ലായിരുന്നു പീഡനം. പിണറായി സര്‍ക്കാരിന് ജയസൂര്യയോട് അത്ര താല്‍പ്പര്യമില്ല. കൃഷിക്കാരുമായി ബന്ധപ്പെട്ട ജയസൂര്യയുടെ പ്രസ്താവന സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചതാണ്. ഈ സാഹചര്യത്തില്‍ ജയസൂര്യയ്‌ക്കെതിരെ കരുതലോടെ നീങ്ങാനാണ് […]
തിരുവനന്തപുരം: അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടിവരും. സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റില്‍ അനുമതിനല്‍കാറുണ്ട്. ഇതിനിടെ സ്ത്രീയ്ക്കുനേരേ അതിക്രമമുണ്ടായി എന്നാണ് പരാതി. അതും നടന്‍ ജയസൂര്യ. ഈ സാഹചര്യത്തില്‍ പരാതി കിട്ടിയാല്‍ പോലീസ് ഗൗരവത്തില്‍ അന്വേഷിക്കും. നടന്‍ ജയസൂര്യയാണ് ഈ സംഭവത്തില്‍ പ്രതിക്കൂട്ടില്‍. 2008ലായിരുന്നു പീഡനം.
പിണറായി സര്‍ക്കാരിന് ജയസൂര്യയോട് അത്ര താല്‍പ്പര്യമില്ല. കൃഷിക്കാരുമായി ബന്ധപ്പെട്ട ജയസൂര്യയുടെ പ്രസ്താവന സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചതാണ്. ഈ സാഹചര്യത്തില്‍ ജയസൂര്യയ്‌ക്കെതിരെ കരുതലോടെ നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. പരാതി കിട്ടിയാല്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും നടപടികളിലേക്ക് കടക്കുക. പ്രത്യേക പോലീസ് സംഘം ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ ഇടനാഴിയില്‍വെച്ച് യുവനടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. കന്റോണ്‍മെന്റ് പോലീസിനാകും അന്വേഷണം. സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കടുത്തനിയന്ത്രണമാണ്. പീഡനം നടക്കുമ്പോള്‍ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നത് ഗൗരവമുള്ളതാണ്.
നടി പരാതിയുമായി ആരോപണത്തില്‍ ഉറച്ചുനിന്നില്ലെങ്കിലും കനത്തസുരക്ഷാ സംവിധാനമുള്ള ഇവിടെയുണ്ടായെന്നു പറയുന്ന ലൈംഗികാതിക്രമമെന്ന ആരോപണം തള്ളിക്കളയുന്നത് സര്‍ക്കാരിന് ദോഷംചെയ്യും.
ജയസൂര്യയ്‌ക്കെതിരെ സെക്രട്ടറിയേറ്റ് പീഡനം ഉന്നയിച്ച നടിയുടെ ആരോപണം ഇങ്ങനെ
'അമ്മ' സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി ആരോപിച്ചു. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്മാരില്‍നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.
ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ലാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ല.
പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.