- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്‍ വന്നു; മുറിയെടുത്തു; രണ്ട് പേരും 4 മണി കഴിഞ്ഞാണ് പോയത്; ജെസ്‌ന ആ ലോഡ്ജില്‍ എത്തിയത് കാണാതാകുന്നതിനും ദിവസള്‍ക്ക് മുമ്പ്? സിബിഐ പരിശോധിക്കും
മുണ്ടക്കയം: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി ആ ലോഡ്ജില്‍ എത്തിയത് കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. പത്രങ്ങളില്‍ ജെസ്‌നയുടെ പടം വ്ന്നപ്പോള്‍ തന്നെ ആ ജീവനക്കാരിയ്ക്ക് എല്ലാം വ്യക്തമായി. ജെസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി. മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നതായാണ് വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞത്. ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. ഏഷ്യാനെറ്റ് ന്യൂസാണ് വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്റെ ഫോട്ടോയോ പേരോ വരരുത് […]
മുണ്ടക്കയം: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി ആ ലോഡ്ജില്‍ എത്തിയത് കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. പത്രങ്ങളില്‍ ജെസ്‌നയുടെ പടം വ്ന്നപ്പോള്‍ തന്നെ ആ ജീവനക്കാരിയ്ക്ക് എല്ലാം വ്യക്തമായി. ജെസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി. മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നതായാണ് വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞത്. ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
ഏഷ്യാനെറ്റ് ന്യൂസാണ് വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുന്‍ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് സംസാരിച്ചു തുടങ്ങിയത്. 'പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്‌നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിന്റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു-ഇതാണ് വെളിപ്പെടുത്തല്‍.
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാന്‍ പോകുവാണെന്ന്. കൂട്ടുകാരന്‍ വരാനുണ്ട്. അതിനാണ് അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യന്‍ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാന്‍ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പര്‍ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.' സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുന്‍ ജീവനക്കാരി വിശദീകരിച്ചു.
അതീവ രഹസ്യമായി ഏഷ്യാനെറ്റ് സംഘത്തിന് മുന്നില്‍ അവര്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. വെളിപ്പെടുത്തല്‍ അവരറിയാതെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസും പറയുന്നു. ഏതായാലും ഈ വഴിയിലേക്ക് ഇനി അന്വേഷണം പോകേണ്ടി വരും. ചില വ്യക്തമായ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്കും അറിയാം. വിവാദമുണ്ടാകാതിരിക്കാനാണ് അതൊന്നും പുറത്തു പറയാത്തത്. നേരത്തെ ജെസ്‌ന തിരോധാന കേസില്‍ വര്‍ഗീയ ആരോപണങ്ങള്‍ തള്ളി പിതാവ് രംഗത്തു വന്നിരുന്നു. എന്നാല്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെ അച്ഛന്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. എങ്കിലും സിബിഐ ഈ വെളിപ്പെടുത്തലും അന്വേഷിക്കും.
ലൗ ജിഹാദ് അടക്കമുള്ള വര്‍ഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അദ്ദേഹം ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവര്‍ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിന് ശക്തിപകരും വിധമാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ജെസ്‌നയെ അപായപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ് ജെയിംസ് കോടതിയെ സമീപിച്ചിരുന്നു.
ജെസ്‌ന മുണ്ടക്കയം വിട്ടു പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വ്യാഴാഴ്ചകളില്‍ ജെസ്‌ന ഒരു ആരാധനാലയത്തില്‍വച്ച് കണ്ടുമുട്ടിയിരുന്ന ഒരു സുഹൃത്തിന്റെ കാര്യം വിട്ടുപോയതായും അച്ഛന്‍ വിശദീകരിച്ചിരുന്നു.