- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തുവായി എഫ്ബിയില്‍ ആര്യയും ഗ്രീഷ്മയും; ഇല്ലാത്ത കാമുകന്‍ വേണ്ടി ചോരക്കുഞ്ഞിനെ കൊന്ന രേഷ്മ; ഇത്തിക്കരയാറ്റില്‍ ആത്മഹത്യ; ആ ക്രൂരത തെളിയുമ്പോള്‍
കൊല്ലം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയായ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്ക് കഠിന ശിക്ഷ കിട്ടുമെന്ന് വിലയിരുത്തല്‍. രേഷ്മയ്ക്ക് പരമാവധി ശിക്ഷയെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉയര്‍ത്തിയേക്കും. ഈ ആവശ്യത്തില്‍ കോടതിയെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. എല്ലാ ആര്‍ത്ഥത്തിലും പോലീസിന്റെ അന്വേഷണ മികവിന് തെളിവാണ് ഈ കേസും. രേഷ്മയ്ക്കും ഭര്‍ത്താവ് വിഷ്ണുവിനും മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞുകൂടി ഉണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന് ഫെയ്സ്ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന അനന്തു എന്ന കാമുകന്‍ നിര്‍ദ്ദേശിച്ചതിനാലാണ് വീണ്ടും ഗര്‍ഭിണിയായ വിവരവും […]
കൊല്ലം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയായ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്ക് കഠിന ശിക്ഷ കിട്ടുമെന്ന് വിലയിരുത്തല്‍. രേഷ്മയ്ക്ക് പരമാവധി ശിക്ഷയെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉയര്‍ത്തിയേക്കും. ഈ ആവശ്യത്തില്‍ കോടതിയെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. എല്ലാ ആര്‍ത്ഥത്തിലും പോലീസിന്റെ അന്വേഷണ മികവിന് തെളിവാണ് ഈ കേസും.
രേഷ്മയ്ക്കും ഭര്‍ത്താവ് വിഷ്ണുവിനും മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞുകൂടി ഉണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന് ഫെയ്സ്ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന അനന്തു എന്ന കാമുകന്‍ നിര്‍ദ്ദേശിച്ചതിനാലാണ് വീണ്ടും ഗര്‍ഭിണിയായ വിവരവും പ്രസവിച്ചതും എല്ലാം രഹസ്യമാക്കിയത്. കുട്ടിയുടെ കൊല കേരളത്തെ ആകെ നടുക്കിയിരുന്നു. അന്വേഷണ മികവാണ് ആര്യയിലേക്ക് അന്വേഷണമെത്തിച്ചത്.
2021 ജനുവരി നാലിന് രാത്രി ഒമ്പതിന് വീടിനു പുറത്തെ കുളിമുറിയില്‍ പ്രസവിച്ച രേഷ്മ കുഞ്ഞിനെ സമീപത്തെ റബര്‍ തോട്ടത്തില്‍ കരിയിലകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുളിമുറി കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. ആരും ഒന്നും അറിയില്ലെന്നും മനസ്സിലായി. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിച്ചശേഷവും നാട്ടുകാരോടും പോലീസുകാരോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടല്‍. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സ്ത്രീകളുടെയും രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെയും രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഇതോടെ കൊലപാതകിയും തെളിഞ്ഞു. ഭര്‍ത്താവ് പോലും സത്യമറിഞ്ഞ് അമ്പരന്നു.
ഫെയ്സ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനൊപ്പം ജീവിക്കാനായിരുന്നു നവജാത ശിശുവിനെ വൃത്തിഹീനവും അപകടകരവുമായ സ്ഥലത്ത് രേഷ്മ ഉപേക്ഷിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെ കാമുകന്‍ എന്ന വ്യാജേന ചാറ്റുചെയ്തിരുന്നത് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു.
രേഷ്മയുടെ അറസ്റ്റിനെ തുടര്‍ന്ന് പോലീസ് ആര്യയെയും ഗ്രീഷ്മയെയും കണ്ടെത്തുമെന്ന ഘട്ടംവന്നപ്പോള്‍ രണ്ടുപേരും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യചെയ്തതു. ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്ന് അറസ്റ്റിലായ രേഷ്മ മൊഴി നല്‍കിയിരുന്നു. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ വിശദീകരിച്ചിരുന്നു.
2021 ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി.