- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്രക്കല്ലിനുള്ള ചികിത്സയെന്ന മറവില്‍ എംഡിഎംഎ നിര്‍മാണം; കേരളാ പോലീസ് ഹൈദരാബാദിലെത്തി പൂട്ടിയത് സിനിമാ നിര്‍മാതാവിന്റെ മയക്കുമരുന്ന് കേന്ദ്രം
തൃശൂര്‍: ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തി അത് അടുപ്പിച്ച സംഭവം കേരളാ പോലീസിന്റെ മറ്റൊരു നേട്ടമയി മാറുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ എംഡിഎഎയുടെ പ്രധാന വ്യാപാരിയും തൃശൂര്‍ പൊലീസിന്റെ പിടിയിലായി. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ ഒരു മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തുന്നത്. കഴിഞ്ഞമാസം ഒല്ലൂരില്‍ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിര്‍മാണശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞമാസം ഒല്ലൂരില്‍ വച്ച് രണ്ടരക്കിലോ എംഡിഎംഎയുമായി പിടിയിലായ കണ്ണൂര്‍ സ്വദേശി ഫാസിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് […]
തൃശൂര്‍: ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തി അത് അടുപ്പിച്ച സംഭവം കേരളാ പോലീസിന്റെ മറ്റൊരു നേട്ടമയി മാറുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ എംഡിഎഎയുടെ പ്രധാന വ്യാപാരിയും തൃശൂര്‍ പൊലീസിന്റെ പിടിയിലായി. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ ഒരു മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തുന്നത്. കഴിഞ്ഞമാസം ഒല്ലൂരില്‍ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിര്‍മാണശാലയിലേക്ക് എത്തിച്ചത്.
കഴിഞ്ഞമാസം ഒല്ലൂരില്‍ വച്ച് രണ്ടരക്കിലോ എംഡിഎംഎയുമായി പിടിയിലായ കണ്ണൂര്‍ സ്വദേശി ഫാസിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഫാസിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഡിഎംഎ കൈമാറിയ മൂന്നുപേരെ ബാംഗ്ലൂരില്‍ നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഹൈദരാബാദ് ആണ് ലഹരിക്കടത്തിന്റെ ഉറവിടം എന്ന് പൊലീസിന് മനസിലായി.
ഹൈദരാബാദില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മയക്കുമരുന്ന് വ്യാപാരത്തിന്റെ ഇടനിലക്കാരന്‍ ഹൈദരാബാദ് സ്വദേശി മഹേന്ദ്ര റെഡ്ഡി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ലഹരി നിര്‍മാണശാല കണ്ടെത്തിയതും ഉടമ വെങ്കിട നരസിംഹ രാജു പിടിയിലാവുന്നതും. വെങ്കിട നരസിംഹ രാജു തന്നെയാണ് എംഡി നിര്‍മ്മിക്കുന്നത്.
മൂത്രാശയം, വൃക്ക എന്നീ അവയവങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി നിര്‍മ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കള്‍ വന്‍തോതില്‍ ഉത്പാദിപ്പിച്ചിരുന്നത്. തൃശ്ശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. തങ്ങളെപോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി നിര്‍മ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്.
അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിര്‍മാതാവും ശതകോടീശ്വരനും ആണ്. രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കല്‍ ബിസിനസിലുള്ള ഇയാള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാള്‍ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുരകയാണെന്ന് പൊലീസ് പറയുന്നു.
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍, മുന്‍ ഒല്ലൂര്‍ എസിപി മുഹമ്മദ് നദീമുദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണം തുടങ്ങിയപ്പോഴത്തെ ഒല്ലൂര്‍ ഇന്‍സ്പെക്ടര്‍ അജീഷ് എ, ഇപ്പോഴത്തെ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബ്, തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സേനയിലെയും ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലേയും എസ്.ഐ മാരായ എഫ്.ഫയാസ്, കെ.സി ബൈജു, രാകേഷ്, ജയന്‍ ടി. ജി, എ.എസ് ഐമാരായ ടി.വി ജീവന്‍, പ്രതീഷ് ഇ. സി, എസ് സി പി ഒ ഉല്ലാസ് പോള്‍, സി പി ഒമാരായ എം എസ് ലികേഷ്, കെ.ബി വിപിന്‍ ദാസ്, അബീഷ് ആന്റണി എന്നിവരും തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സാഹസികവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.