താനെ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവിൽ നിന്നും കൊലപാത കാരണം അറിഞ്ഞ നടുക്കത്തിലാണ് പോലീസ്. മഹാരാഷ്ട്രയിലെ താനെയിയാണ് സംഭവമുണ്ടായത്. കൊലപ്പാതകം നടന്ന് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി വാരണാസിയിൽ നിന്നും പിടിയിലായത്.

27 കാരനായ വിക്കി ബാബന്‍ ലോണ്ടെയാണ് ഭാര്യ രൂപാലി വിക്കി ലോണ്ടെയെ (26) കഴുത്തറുത്ത് കൊന്ന കേസിൽ പിടിയിലായത്. സ്വന്തം മകളെ ശുശ്രൂഷിക്കാന്‍ അമ്മ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

വാരണസിയില്‍ നിന്നും ലോണ്ടെയെ കണ്ടെത്താന്‍ പോലീസ് സാങ്കേതിക വിദ്യയെ അടക്കം ആശ്രയിച്ചു. വിക്കി ബാബന്‍റെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ താനെ പോലീസ്, ക്ഷേത്ര നഗരത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൂന്ന് വർഷം മുൻപായിരുന്നു ദമ്പതികളുടെ വിഹാഹം. ഇരുവർക്കും ഒരു വയസുള്ള മകളാണുണ്ടായിരുന്നത്. പലേഗാവിലാണ് കുടുംബം താമസിച്ചിരുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യ, മകളെ ശ്രദ്ധിക്കാറില്ലെന്നും ഇതേ ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

സംഭവ ദിവസവും ഇരുവരും തമ്മില്‍ ഇതേ വിഷയത്തില്‍ പരസ്പരം സംഘര്‍ഷം ഉണ്ടാവുകയും പ്രകോപിതനായ വിക്കി, രൂപാലിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും താനെ പോലീസ് അറിയിച്ചു.