എം.ജി റോഡില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ശാസ്താംകോട്ട സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍; കാര്‍ കസ്റ്റഡിയിലെടുത്തു
കൊച്ചി: എം.ജി. റോഡില്‍ മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം. കൊച്ചി നഗരത്തിലെ എംജി റോഡില്‍ ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ കാറോടിക്കുകയും രണ്ടു പേര് കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍, ശാസ്താംകോട്ട സ്വദേശികളായ പ്രജീഷ്, ഷുഹൈബ്, ഷാഫി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: എം.ജി. റോഡില്‍ മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം. കൊച്ചി നഗരത്തിലെ എംജി റോഡില്‍ ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ കാറോടിക്കുകയും രണ്ടു പേര് കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍, ശാസ്താംകോട്ട സ്വദേശികളായ പ്രജീഷ്, ഷുഹൈബ്, ഷാഫി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഡോറിലിരുന്ന് തലയും ഉടലും പുറത്തിട്ട് യുവാക്കള്‍ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് ഇവര്‍ക്കെതിരേ നടപടിയെടുത്തു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചു, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുറകെ വന്ന വാഹനത്തില്‍ സഞ്ചരിച്ചവര്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഇവര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് എത്തി 3 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ എംജി റോഡിലെത്തിയപ്പോഴായിരുന്നു അഭ്യാസപ്രകടനം. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മോട്ടര്‍ വാഹന വകുപ്പ് നിയമങ്ങള്‍ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.
നേരത്തെ, സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് എം.ജി. റോഡില്‍ പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തില്‍, അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.