- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാലു വര്‍ഷം മുമ്പ് ക്രിസ്മസ് രാവില്‍ തുടങ്ങിയ പക; കൊല്ലപ്പെട്ടത് സ്ഥിരം ക്രിമിനലുകളായ ശത്രുക്കള്‍; വീടാക്രമിച്ച അഭിഷേകിനും കുത്തു കൊണ്ടത് പ്രത്യാക്രമണത്തില്‍; കൊടകരയില്‍ എങ്ങും അതീവ ജാഗ്രത
കൊടകര: നാലുവര്‍ഷംമുന്‍പ് ക്രിസ്മസ്ദിനത്തിലുണ്ടായ സംഘട്ടനത്തിന്റെ പ്രതികാരം തീര്‍ത്തത് ഈ ക്രിസ്മസ്ദിനത്തില്‍. ഇരു സംഘങ്ങളിലുമായി ഒരു സി.പി.എം. അനുഭാവിയും ഒരു ബി.ജെ.പി. അനുഭാവിയുമാണ് മരിച്ചത്. കൊടകര വട്ടേക്കാട് സ്വദേശികളായ മഠത്തിക്കാടന്‍ സജീവന്റെയും ഷാജിയുടെയും മകന്‍ അഭിഷേക് (26), കല്ലിങ്ങപ്പുറം സുബ്രന്റെയും ഉഷയുടെയും മകന്‍ സുജിത്ത് (33) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സുജിത്തും പരിക്കേറ്റ വിവേകും തമ്മിലാണ് 2020-ല്‍ സംഘട്ടനമുണ്ടായത്. അന്ന് വിവേകിന് കുത്തേല്‍ക്കുകയും സുജിത്തും കൂട്ടാളിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിന ്പ്രതികാരമായിരുന്നു 2024ല്‍ നടന്നത്. ബുധനാഴ്ച രാത്രി 11- ഓടെ അഭിഷേക്, വിവേക്, ഹരീഷ് എന്നിവര്‍ സുജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. സുജിത്തും സഹോദരന്‍ സുധീഷും ഈ സംഘവുമായി ഏറ്റുമുട്ടി. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടല്‍. ഇതിനിടെ രണ്ടു പക്ഷത്തുള്ളവര്‍ക്കും വെട്ടും കുത്തുമേറ്റു.
സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. കുത്തേറ്റ ഒരാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വീണ് മരിച്ചത്. അഭിഷേക് ബി.ജെ.പി. അനുഭാവിയാണ്. സുജിത്ത് സി.പി.എം. അനുഭാവിയും. കുത്തുകൊണ്ട അഭിഷേകാണ് ബൈക്കോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏകദേശം 250 മീറ്റര്‍ ഓടിച്ചപ്പോഴേക്കും അഭിഷേകും കൂടെയുണ്ടായിരുന്ന രണ്ടുപേരും വീണു. സുജിത്തിന്റെ സഹോദരന്‍ സുധീഷ് (28), പനങ്ങാടന്‍ വിവേക് (26), ഹരീഷ് (25) എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. വിവേകിന് പുറത്താണ് കുത്തേറ്റിട്ടുള്ളത്.
കുത്തുകൊണ്ടശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ബോധരഹിതനായി വീണ അഭിഷേകിനെ നാട്ടുകാര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുജിത്തിനെയും സുധീഷിനെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് സുജിത്ത്. മുന്‍പ് വിദേശത്തായിരുന്ന അഭിഷേക് കുറച്ചുകാലമായി കൊടകരയില്‍ ബന്ധുവിന്റെ മത്സ്യവില്‍പ്പനക്കടയിലാണ് ജോലിചെയ്യുന്നത്. അഭിഷേകിന്റെ സഹോദരി: മീനാക്ഷി.
മദ്യലഹരിയിലായിരുന്നു ഇരുകൂട്ടരുമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടു പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തും. ഇരുകൂട്ടരുടേയും സുഹൃത്തുക്കള്‍ ഇതിന്റെ പേരില്‍ ഏറ്റുമുട്ടാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ട്. നാലുവര്‍ഷം മുമ്പു നടന്ന കത്തിക്കുത്ത് പ്രാദേശികമായ തര്‍ക്കത്തിന്റെ പേരിലായിരുന്നു. കൊല്ലപ്പെട്ട സുജിത്തും അഭിഷേകും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.