- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചന
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം
കോട്ടയം: തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നാണ് സൂചനയുള്ളത്. മോഷണം നടന്നെന്ന സൂചനകൡല്ലെന്നും പോലീസ് പറയുന്നു. കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് പുറത്തുവരുന്ന വിവരം.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും(64), ഭാര്യ മീര(60)യുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു മകള്‍ വിദേശത്താണുള്ളത്. വീട്ടില്‍ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍വ്യക്തമായ കാര്യം. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്.
മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആയുധകള്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്തുവരുകയാണ് വിജയകുമാര്‍.