- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുതുവൽസരാഘോഷത്തിനായി ലഹരി വിരുന്ന് ഒരുക്കാൻ ശ്രമം; ഒഡിഷയിൽ നിന്നും മയക്ക് മരുന്ന് കടത്തുന്നതിനിടെ സംഘം പിടിയിൽ; ബെംഗളൂരുവിൽ കുടുങ്ങിയത് കാപ്പാ കേസ് പ്രതി കൂടിയായ കോട്ടയം സ്വദേശി; പിടിച്ചെടുത്തത് 318 കിലോ കഞ്ചാവ്
ബെംഗളൂരു: പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ബെംഗളൂരുവിൽ അറസ്റ്റിലായത് കാപ്പാ കേസ് പ്രതി കൂടിയായ കോട്ടയം സ്വദേശി. കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായത്. കാപ്പാ കേസ് പ്രതി കൂടിയായ അച്ചു സന്തോഷ് എന്ന 28കാരനാണ് 318 കിലോയിലേറെ കഞ്ചാവുമായി ബെംഗളൂരുവിൽ അറസ്റ്റിലായത്. യുവതി അടക്കം രണ്ട് സഹായികളും ഇയാൾക്കൊപ്പം അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നടന്ന പോലീസ് റെയ്ഡിൽ രണ്ട് സംഭവങ്ങളിലായി 6.25 കോടിയുടെ ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഗോവിന്ദപുര പോലീസാണ് ഒഡീഷയിൽ നിന്ന് 3 കോടിയുടെ കഞ്ചാവുമായി എത്തിയ അച്ചു സന്തോഷിനേയും സഹായികളേയും അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് അച്ചു സന്തോഷ്. ബെംഗളൂരു സ്വദേശിയായ 29കാരൻ സമീർ ഖാൻ ഇയാളുടെ ഭാര്യയും 28കാരിയുമായ രേഷ്മ സമീർ ഖാനുമാണ് അറസ്റ്റിലായത്. 15ലേറെ കേസുകൾ അച്ചുവിനെതിരെയുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്.
അടുത്തിടെ ബെംഗളൂരുവിലെത്തിയപ്പോഴാണ് അച്ചു സന്തോഷ് സമീർ ഖാനുമായി പരിചയത്തിലാകുന്നത്. തുടർന്ന് അച്ചു തന്റെ ലഹരി മരുന്ന് കച്ചവടത്തെ കുറിച്ച് സമീർ ഖാനുമായി പങ്കുവെക്കുകയായിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനും ബിസിനസ് കർണാടകയിലും വിപുലമാക്കാനുമുള്ള അച്ചുവിന്റെ ആശയത്തിൽ താൽപര്യം തോന്നിയതോടെ സമീറും ഇയാൾക്കൊപ്പം കൂടുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഹരി കടത്താൻ പദ്ധതിയിട്ടു.
പിന്നീട് സമീറിന്റെ മാരുതി എർട്ടിഗയിൽ ഒഡിഷയിലെത്തി കഞ്ചാവുമായി മടങ്ങി വരുന്നതിനിടയിലാണ് ഇവർ പോലീസ് പരിശോധനയിൽ പിടിയിലായത്. വാഹനത്തിൽ നിന്ന് കഞ്ചാവും ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.