കൊച്ചി: കൊച്ചി ചിറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്.

ഉച്ചതിരിഞ്ഞായിരുന്നു അപകടം. ബസ്സില്‍ 20 പേരാണ് ഉണ്ടായിരുന്നത്. ബസ്സിന്റെ അടിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.

അപകടകാരണം എന്താണ് എന്നതില്‍ വ്യക്തതയില്ല. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടര്‍ന്നതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്.

മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ബസിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബെസില്‍ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.