- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദിവ്യശ്രീ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയത് കഴിഞ്ഞ ദിവസം; രാജേഷ് കൊടുവാളുമായി അരുംകൊലയ്ക്ക് എത്തിയത് വിവാഹമോചന കേസ് നല്‍കിയതിന്റെ പകയില്‍; പ്രണയ വിവാഹിതരായവരുടെ ദാമ്പത്യത്തില്‍ കല്ലുകടിയായത് രാജേഷിന്റെ സംശയരോഗം; കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് ബാറില്‍ നിന്ന് പിടിയില്‍
വനിതാ സിവില്‍ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കണ്ണൂര്‍ നഗരത്തിനടുത്തെ പുതിയ തെരുവിലെ ബാറില്‍ വെച്ചാണ് പ്രതിയായ രാജേഷ് (33)വളപട്ടണം പൊലിസിന്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വളപട്ടണം പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ ചന്തേര പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ പലിയേരി ദിവ്യശ്രീയെ (30)യാണ് പ്രതിയായ ഭര്‍ത്താവ് രാജേഷ് കൊടുവാള്‍ കൊണ്ടു വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് വെട്ടിക്കൊന്നത്. കഴുത്തിനും കൈകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ദിവ്യശ്രീ മരണമടയുകയായിരുന്നു. മകളെ അക്രമിക്കുന്നത് തടഞ്ഞ ദിവ്യശ്രിയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു. ഇദ്ദേഹം കണ്ണൂര്‍ ചാലയിലെ ബി.എം. എച്ച് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടില്‍ എത്തിയത്. കൊലപാതകം നടന്ന ദിവസായ വ്യാഴാഴ്ച കണ്ണൂര്‍ കുടുംബ കോടതി ദിവ്യശ്രീയുടെയും രാജേഷിന്റെയും വിവാഹമോചന കേസ് പരിഗണിച്ചിരുന്നു. വിവാഹമോചന കേസ് നല്‍കിയതിനെ തുടര്‍ന്ന് നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലസ് കേസുണ്ട്.
കുടുംബ കോടതിയില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷമാണ് രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ ഒരു കുപ്പി പെട്രോളും കൊടുവാളുമായി ബൈക്കിലെത്തിയത്. വീട്ടില്‍ കയറിയ ഉടനെ തന്നെ ഇയാള്‍ ദിവ്യശ്രീയെ ആക്രമിക്കുകയായിരുന്നു പ്രണയ വിവാഹിതരാണ് രാജേഷും ദിവ്യശ്രീയും. റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വീസ് ഉദ്യോഗസ്ഥനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന. ദിവ്യശ്രീയുടെ പിതാവ് വാസു. പരേതയായ റിട്ട: ജില്ലാ നഴ്‌സിങ് ഓഫീസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. ചെറുപുഴ എസ്.ബി.ഐ ജീവനക്കാരിയായ പ്രബിതയാണ് സഹോദരി. ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ ഒരു മകന്‍ രാജേഷ് - ദിവ്യശ്രീ ദമ്പതികള്‍ക്കുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്