- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലെത്തിയത് കാലുവേദനയെത്തുടർന്ന്; ലിഗ്മെന്റ് പ്രശ്നത്തിന് ബാന്റേജ് ഇട്ട പിഴവിൽ കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചു; പിന്നാലെ കാൽമുറിച്ചുമാറ്റേണ്ടി വന്ന വനിതാ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം; തമിഴ്നാട്ടിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസ്
ചെന്നൈ: ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഇവരെ സസ്പെൻഡ് ചെയ്ത തമിഴ്നാട് സർക്കാർ ഉന്നത അന്വേഷണം പ്രഖ്യാപിച്ചു. പെൺകുട്ടി മരിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യൻ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടി.
അശ്രദ്ധക്ക് രണ്ട് ഡോക്ടർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.സംസ്ഥാന ഫുട്ബോൾ ടീം അംഗവും ക്യൂൻസ് മേരി കോളജ് വിദ്യാർത്ഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് കർശന നടപടിയുണ്ടായത്. കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലിഗമെന്റിനു തകരാർ കണ്ടെത്തി.
ഈ മാസം 7ന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു.സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം 18 വയസുള്ളശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയുടെ പ്രധാന അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു.ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെയാണ് ആരോഗ്യനില വഷളായത്.
പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായാണ് അന്ത്യം സംഭവിച്ചത്.കാലുകൾക്ക് വേദനയുണ്ടായിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടർമാർ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരൻ പറഞ്ഞു.ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ