പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്ത സിപിഎം വനിതാ നേതാവ് അറസ്റ്റില്‍; പണം തിരികെ നല്കി ഒതുക്കാന്‍ ശ്രമം; വിശദമായ അന്വേഷണം വേണമെന്ന് തപാല്‍വകുപ്പ്
കൊല്ലം: സാധാരണക്കാര്‍ വിശ്വസിക്കുന്ന തപാല്‍ നിക്ഷേപത്തിലും കൈയിട്ടുവാരിയ സിപിഎം പ്രാദേശിക വനിതാ നേതാവ് അറസ്റ്റിലായി. എന്നാല്‍, കേസില്‍ തുടരന്വേഷണം ഇഴയുന്ന അവസ്ഥയില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷൈലജയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മഹിളാ പ്രധാന് ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്ന ഷൈലജയെ തപാല്‍ വകുപ്പിന്റെ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരു വര്‍ഷം മുന്‍പ് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് പൊലീസിന് കൈമാറിയത്. എന്നാല്‍ തപാല്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കൊല്ലം: സാധാരണക്കാര്‍ വിശ്വസിക്കുന്ന തപാല്‍ നിക്ഷേപത്തിലും കൈയിട്ടുവാരിയ സിപിഎം പ്രാദേശിക വനിതാ നേതാവ് അറസ്റ്റിലായി. എന്നാല്‍, കേസില്‍ തുടരന്വേഷണം ഇഴയുന്ന അവസ്ഥയില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷൈലജയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മഹിളാ പ്രധാന് ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്ന ഷൈലജയെ തപാല്‍ വകുപ്പിന്റെ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരു വര്‍ഷം മുന്‍പ് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് പൊലീസിന് കൈമാറിയത്. എന്നാല്‍ തപാല്‍ വകുപ്പിന്റെ പരാതി ഉണ്ടായിട്ടും ഏറെ കാലതാമസം വരുത്തിയാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെ നടത്താന്‍ പൊലീസ് തയാറായിട്ടില്ല. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപവും ശക്തമാണ്.
സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവില്‍ സ്വദേശിയുമാണ് ഷൈലജ. 2017 മുതല്‍ 2022 വരെ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുകയാണ് ഷൈലജ കൈക്കലാക്കിയത്. എത്ര നിക്ഷേപകരുടെ എത്ര രൂപ നഷ്ടപ്പെട്ടു, ഏതു രീതിയിലാണ് തട്ടിപ്പ് നടത്തിയത് എന്നതിലൊക്കെ അന്വേഷണം ആവശ്യമാണ്. ഇതിലേക്കൊന്നും കാര്യമായി കടന്നിട്ടില്ലെന്ന ആക്ഷേപമുണ്ട്. സാധാരണക്കാരായ ആള്‍ക്കാരാണ് പോസ്റ്റോഫീസ് നിക്ഷേപത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന പ്രതി ജാമ്യത്തിനായി നിലവില്‍ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. പരാതിക്കാരായ ചില സ്ത്രീകള്‍ക്ക് ഷൈലജ പണം തിരികെ നല്‍കാനും ശ്രമിച്ചതായാണ് വിവരം. കേസില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് തപാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു.