- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷബീബില്‍ നിന്നും എംഡിഎംഎ കൈപ്പറ്റാന്‍ കൊച്ചിയില്‍ നിന്നെത്തും എന്നു പറഞ്ഞ ആ രണ്ട് സിനിമാ നടിമാര്‍ ആരൊക്കെ? പ്രതിയുടെ മൊഴിയില്‍ അന്വേഷണം തുടങ്ങി പോലീസ്; ഒമാനില്‍ നിന്നും പാല്‍പ്പൊടി പാക്കറ്റുകളിലാക്കി എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന്; ലക്ഷ്യമിട്ടത് പുതുവത്സര പാര്‍ട്ടി തന്നെ
എംഡിഎംഎ കൈപ്പറ്റാന്‍ കൊച്ചിയില്‍ നിന്നെത്തും എന്നു പറഞ്ഞ ആ രണ്ട് സിനിമാ നടിമാര്‍ ആരൊക്കെ?
മലപ്പുറം: കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം കൊച്ചിയിലേക്കും. മലപ്പുറം കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബ് മൊഴി നല്‍കിയത് താന്‍ എംഡിഎംഎ എത്തിച്ചത് രണ്ട് സിനിമാ നടിമാര്‍ക്ക് വേണ്ടിയാണ് എന്നാണ്. ഇതോടെ ആരാണ് എംഡിഎംഎ ആവശ്യപ്പെട്ട ആ സിനിമാ നടിമാര്‍ എന്നതിലാണ് പോലീസ് അന്വേഷണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയാണ് ഷബീബില്‍ നിന്നും കണ്ടെടുത്തത്.
ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.
510 ഗ്രാം എംഡിഎംഎയാണ് ഷബീബില്‍ നിന്ന് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്.
ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. അതിസാഹസികമായാണ് ലഹരിമരുന്ന് കടത്തിയത്. അതുകൊണ്ട് തന്നെ ഈ ഇടപാടില്‍ വലിയ തുക കമ്മീഷനും ഷബീബിന് ലഭിക്കുമെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ വലിയ ക്ലെയിന്റ് ആകും ഇടപാടിന് പിന്നിലെന്ന് ഉറപ്പാണ്.
പുതുവത്സര പാര്‍ട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചതെന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്യുകയാണ്. സിനിമാ രംഗത്തെ ലഹരി ഉപയോഗം ഇടക്കാലം കൊണ്ട് സജീവമായി ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ ഓംപ്രാകാശ് ഉള്‍പ്പെട്ട ലഹരിപ്പാര്‍ട്ടിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.