- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാമി തിരോധാന കേസ്: ലോഡ്ജില്‍ നിന്ന് കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; അറസ്റ്റ് ഭയന്ന് രജിത് കുമാറും തുഷാരയും പോയത് ഗുരുവായൂരിലേക്ക്; സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത്
മാമി തിരോധാന കേസ്: ലോഡ്ജില്‍ നിന്ന് കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി
കോഴിക്കോട്: മാമി തിരോധാന കേസില്‍, കാണാതായ ഡ്രൈവര്‍ രജിത് കുമാറിനെയും, ഭാര്യ തുഷാരയെും പൊലീസ് കണ്ടെത്തി. ഇവര്‍ ഗുരുവായൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗുരുവായൂരിലേക്ക് അന്വേഷണം നീണ്ടത്. ഇരുവരെയും വൈകുന്നേരം കോഴിക്കോട്ട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.
2023 ആഗസ്റ്റ് 21നാണ് മാമിയെന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ രജിത് കുമാറിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയന്നാണ് ഇവര്‍ ഗുരുവായൂരിലേക്ക് പോയതെന്നാണ് സൂചന.
ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായെന്ന് കാണിച്ച് കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. നടക്കാവ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് കെഎസ് ആര്‍ടിസി സ്റ്റാന്റില്‍ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയില്‍ കയറി നേരെ പോയത് റെയില്‍വെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂര്‍ എത്തി.
ഈ മാസം 7 ന് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ രജിത് കുമാറിന്റെ ഭാര്യ തുഷാരയുടെ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. 8ന് വീണ്ടും ഹാജരാകാന്‍ പറഞ്ഞു. ഇതിന് ശേഷമാണ് ഇരുവരെയും കാണാതാകുന്നത്.
2023 ആഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. അന്ന് അവസാനമായി മാമി കണ്ടത് ഡ്രൈവറെയായിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. കഴിഞ്ഞ മാസം 20 മുതല്‍ ക്രൈം ബ്രാഞ്ച് സംഘം ഇടയ്ക്കിടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഏഴാം തീയതി ഭാര്യയുടെ സഹോദരനോട് മക്കളെ സ്‌കൂളില്‍ നിന്നും കൂട്ടുവാന്‍ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്ത് ലോഡ്ജില്‍ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെയാണ് ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രജിത് കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഓട്ടോയില്‍ കയറി പോകുന്നതും കാണാം. അതെവിടേക്കെന്നതില്‍ വ്യക്തതയില്ല. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പൊലീസിന് പരാതി നല്‍കിയത്.
മാമിയെ കാണാതായതിന്റെ തലേന്ന് തലക്കോളത്തൂരിലെ ഓഫിസില്‍ വച്ച് മാമിയും രജിതും കണ്ടിരുന്നു. മാമിയുടെ അവസാന ഫോണ്‍ ലൊക്കേഷന്‍ ലഭിച്ച ഇടത്തും രജിത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിറകെയാണ് അന്വേഷണം രജിത്തില്‍ കേന്ദ്രീകരിച്ചത്. തന്നെയും ഭാര്യയെയും ചോദ്യം ചെയ്തതിനു പുറമെ കുട്ടികളെകൂടി ചോദ്യം ചെയ്യാന്‍ നീക്കമുണ്ടന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് രജിത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്ന് തുഷാരയുടെ സഹോദരന്‍
സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായും തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് ഇവരെ നിരന്തരം അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നതായും കുറ്റവാളികളോട് എന്നപോലെയാണ് പെരുമാറിയിരുന്നത് എന്നും രജിത്തിന്റെ അഭിഭാഷകന്‍ റിവറസും ആരോപിച്ചു.
ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണം എന്നും മകനെ കൂട്ടിക്കൊണ്ടുപോവണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച രജിത്ത് വിളിച്ചിരുന്നു. അതുപ്രകാരം കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ തിരിച്ചെത്തിയില്ലെന്നും വീടിന്റെ താക്കോല്‍ ഏല്‍പ്പിച്ചാണ് രാവിലെ പോയത് എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീടാണ് ലോഡ്ജില്‍ മുറിയെടുത്ത വിവരം അറിഞ്ഞതെന്നും സുമല്‍ജിത്ത് പറയുന്നു.
ഒരു വര്‍ഷത്തോളമായി ക്രൈംബ്രാഞ്ച് സംഘം രജിത്തിനെയും ഭാര്യയേയും അന്വേഷണത്തിനായി വിളിപ്പിച്ചുകൊണ്ടേയിരുന്നിരുന്നു. അതുപോലെയാണ് ഇത്തവണയും എന്നാണ് കരുതിയത്. എന്നാല്‍, വീട് അടുത്തായിട്ടും അവര്‍ ലോഡ്ജില്‍ മുറിയെടുത്തത് എന്തിനാണെന്നോ അതിലേക്ക് വഴിവെച്ച സാഹചര്യമെന്താണെന്നോ അറിയില്ലെന്നും സുമല്‍ജിത്ത് പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം വളരെ മോശമായാണ് രജിത്തിനോടും കുടുംബത്തോടും പെരുമാറിയിരുന്നത് പുലര്‍ച്ച സമയത്ത് വരെ അവര്‍ വീട്ടില്‍ വന്നുപോയിട്ടുണ്ട്. കടുത്ത മാനസികപ്രയാസമാണ് ഇത് സഹോദരിക്കും ഭര്‍ത്താവിനും ഏല്‍പിച്ചിരുന്നതെന്നും സുമല്‍ജിത്ത് ആരോപിച്ചു.
മാനസികപ്രയാസത്തെക്കുറിച്ച് രജിത്ത് സംസാരിച്ചിരുന്നതായി രജിത്തിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചകളായി കുറ്റവാളികളോട് എന്നപോലെയാണ് അന്വേഷണസംഘം ഇവരോട് പെരുമാറിയിരുന്നതെന്ന് രജിത്തിന്റെ അഭിഭാഷകന്‍ റിവറസ് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് രജിത്തിനെയും ഭാര്യയേയും നിരന്തരം വിളിപ്പിച്ചിരുന്നു. രജിത്ത് പോലീസിനോട് സഹകരിക്കാത്ത ആളല്ല, എന്നിട്ടും മോശമായ ഭാഷയും രീതിയുമാണ് ക്രൈംബ്രാഞ്ച് ഇവരോട് പ്രയോഗിച്ചിരുന്നതെന്നും റിവറസ് ആരോപിച്ചു.