- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓറഞ്ച് ടിഷർട്ട് ധരിച്ച് സ്കൂട്ടറിലിരുന്ന് യുവാവ്; കൂടെ ബുർഖ അണിഞ്ഞ യുവതിയും; തമ്മിലിരുന്ന് സംസാരവും ചിരിയും കളിയും; കണ്ട് സഹികെട്ട് അഞ്ചാംഗ സംഘം ചെയ്തത്; ഇങ്ങനെ ചേർന്നിരിക്കാൻ നാണമില്ലേയെന്നും മറുപടി; പെൺകുട്ടി കരഞ്ഞപ്പോൾ നടന്നത് മറ്റൊന്ന്; ദൃശ്യങ്ങൾ പുറത്ത്
ബംഗളുരു: നമ്മുടെ സമൂഹത്തിൽ ഇപ്പോൾ സദാചാരക്കാരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാൽ തന്നെ ഇപ്പോൾ പ്രശ്നമാണ്. ഒരു ടൗണിൽ നിന്ന് കുറച്ച് നേരം ഏതെങ്കിലും ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടാൽ പിന്നെ നൂറ് ചോദ്യങ്ങളാണ് ചിലർക്ക്. അതോടൊപ്പം തുറിച്ചുനോട്ടവും ശല്യമാകുന്നു.അതുപോലെയൊരു സംഭവമാണ് ബംഗളുരുവിലെ ഒരു പാർക്കിൽ നടന്നിരിക്കുന്നത്.
ബംഗളുരുവിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഒരു പാർക്കിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും അഞ്ച് പേർ ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കൈയ്യോടെ പൊക്കി. അതുപ്പോലെ ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രിയും വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓറഞ്ച് ടീഷർട്ട് ധരിച്ച ഒരു യുവാവും ബുർഖ ധരിച്ചിരിക്കുന്ന ഒരു യുവതിയും സ്കൂട്ടറിൽ മുഖാമുഖം തിരിഞ്ഞിരിക്കുന്നതും അടുത്ത് നിൽക്കുന്ന അഞ്ച് പേർ ഇവരുമായി രൂക്ഷമായ വാദപ്രതിവാദങ്ങൾ നടത്തുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
ആദ്യം യുവതിയോട് അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ചോദിച്ച ശേഷം മറ്റൊരു മതത്തിലുള്ള യുവതിയെയും കൊണ്ട് എന്തിനാണ് ചുറ്റിക്കറങ്ങുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്തു. ബുർഖ ധരിച്ച് ഒരു പുരുഷനോടൊപ്പം ഇരിക്കാൻ നാണമില്ലേ എന്ന് യുവതിയോട് സംഘത്തിലുള്ളവർ ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.
പരാതി ലഭിച്ചതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. യുവാവും യുവതിയും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അപ്പോൾ അഞ്ച് പേർ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് ആരോപണം. സംഭവം അക്രമാസക്തമായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോഴും യുവാവിനെ തടിപോലുള്ള വസ്തു കൊണ്ട് സംഘം ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും പിന്നീട് പുറത്തുവന്നിട്ടുണ്ട്. യുവതി പരാതി നൽകിയ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അവരിൽ ഒരാൾ പ്രായപൂർത്തിയാവാത്ത വ്യക്തിയാണെന്നും പോലീസ് പറയുന്നു.
എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നാണ് സംഘത്തിലുള്ളവർ യുവതിയോട് ചോദിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവതിയിൽ നിന്ന് പരാതി ലഭിച്ച വിവരവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സദാചാര പോലീസ് പ്രവർത്തനം അനുവദിക്കില്ല. ഇത് ബിഹാറോ ഉത്തർപ്രദേശോ മദ്ധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമനപരമായ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇത്തരം പ്രവർത്തികൾക്കെതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുകയാണ്.