- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കല്യാണം കഴിഞ്ഞിട്ടും ജീവിതം ഹാപ്പിയല്ല; ഗർഭിണി ആയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; തന്റെ ഭാര്യ 'ലെസ്ബിയൻ' ആണെന്ന് ഭർത്താവ് മനസിലാക്കി; ബന്ധത്തിൽ നിന്നും പിന്മാറാൻ പറഞ്ഞിട്ടും കേട്ടില്ല; പെൺസുഹൃത്തിനൊപ്പം ജീവിക്കണമെന്ന് വാശി; ഒരുമിച്ച് താമസവും തുടങ്ങി; ഒടുവിൽ കോടതിയിൽ പോയ ഭർത്താവിന് സംഭവിച്ചത്!
അഹമ്മദാബാദ്: മനുഷ്യ ബന്ധങ്ങൾ എപ്പോഴും കുഴപ്പിക്കുന്നതാണ്. ഓരോ കാലഘട്ടങ്ങൾ മറുതോറും പുതിയ ഫാഷൻ മാറുന്നതുപോലെ ബന്ധങ്ങളും മാറുന്നു. അങ്ങനെയൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഇപ്പോൾ ഒരു ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള ബന്ധത്തിലുള്ള പ്രശ്‌നം ഹൈക്കോടതി വരെ പോയതാണ് സംഭവം. ഗുജറാത്തിലാണ് സംഭവം നടന്നത്.
ഗർഭിണിയായ തന്റെ ഭാര്യ 'ലെസ്ബിയൻ' പങ്കാളിക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ പോയി. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭർത്താവ് ഹർജി നൽകിയത്. പക്ഷെ, ഭർത്താവിനൊപ്പം മടങ്ങാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഹർജി തള്ളി. കഴിഞ്ഞയാഴ്ചയാണ് ചന്ദ്‌ഖേഡ സ്വദേശി 'ഹേബിയസ് കോർപ്പസ്' ഹർജി സമർപ്പിച്ചത്.
സിറ്റി പോലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതി ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ വിസമ്മതിക്കുകയും തൻ്റെ പെൺ സുഹൃത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം പെൺ സുഹൃത്തിനൊപ്പം ജീവിക്കാൻ കോടതി അനുവദിച്ചു. ജസ്‌റ്റിസ് ഐജെ വോറയുടെയും ജസ്റ്റിസ് എസ്‌വി പിൻ്റോയുടെയും ബെഞ്ചാണ് അനുമതി നൽകിയത്. ഭർത്താവിൽ നിന്ന് തനിക്ക് മാനസികവും ശാരീരികവുമായ പീഡനം നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സ്വമേധയാ താൻ വനിതാ സുഹൃത്തിനൊപ്പം താമസിക്കാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.
അതേസമയം, തന്റെ ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാൽ, നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ, യുവതിയുടെ ആഗ്രഹപ്രകാരം അനുമതി നൽകുമെന്നും കോടതി അറിയിച്ചു.
ഏഴ് മാസം ഗർഭിണിയായ ഭാര്യ 'ലെസ്ബിയൻ' ആയ സുഹൃത്തിന് വേണ്ടി ഒക്ടോബറിൽ തന്നെ ഉപേക്ഷിച്ചുവെന്ന് ഇയാൾ ഹർജിയിൽ പറയുന്നു. തൻ്റെ ഭാര്യയെ അവളുടെ സുഹൃത്ത് നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉയർത്തി. തന്റെ ഭാര്യയെ കണ്ടെത്താൻ ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു.
പക്ഷെ, ഭാര്യ ബെംഗളൂരുവിൽ തൻ്റെ വനിതാ സുഹൃത്തിനൊപ്പം ഉണ്ടെന്നും ഇൻസ്റ്റാഗ്രാമിലൂടെ അവളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ അടുത്തേക്ക് മടങ്ങാൻ ഭാര്യ വിസമ്മതിച്ചതായും അറിയിച്ചു.
തുടർന്നാണ് ഇയാൾ കോടതിയിൽ 'ഹേബിയസ് കോർപ്പസ്' ഹർജിയുമായി എത്തിയത്. എന്തായാലും അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ പെൺസുഹൃത്തിനോടൊപ്പം തന്നെയാണ് ജീവിക്കുന്നത്. ഭർത്താവിന്റെ ജീവിതം നിരാശയിലോട്ടും നീങ്ങി. താൻ ഇത്രയും നാൾ സ്നേഹിച്ച തന്റെ ഗർഭിണിയായ ഭാര്യ മറ്റൊരു പെൺകുട്ടിയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ പോയത് താങ്ങുന്നതിനും അപ്പുറമാണ്.